
നാഗോണ്‍: അസാമില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ കൂട്ടബലാത്സംഗം ചെയ്ത് തീവച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ മുഖ്യപ്രതിക്ക് വധശിക്ഷ. മാർച്ച് 23ന് ദനിയാഭേടി ലാലുങ് ഗാവിലെ വീട്ടിൽ തനിച്ചായിരുന്ന അഞ്ചാം ക്ലാസ് വിദ്യാർഥിനിയെയാണ് ഒരു സംഘം കൂട്ടബലാത്സംഗം ചെയ്ത ശേഷം തീ വച്ചു കൊലപ്പെടുത്തിയത്.
കേസില്‍ മുഖ്യപ്രതിയായ പത്തൊൻപതുകാരനാണ് കോടതി വധശിക്ഷ വിധിച്ചത്. അഞ്ചു പ്രതികളെ തെളിവുകളുടെ അഭാവത്തിൽ വിട്ടയച്ചു. മുഖ്യപ്രതിയായ സക്കീർ ഹുസൈനു ജീവപര്യന്തം ശിക്ഷയും വിധിച്ചിട്ടുണ്ട്. നഗോൺ ഡിസ്ട്രിക്ട് ആൻഡ് സെഷൻസ് കോടതിയാണു പോക്സോ നിയമപ്രകാരം ശിക്ഷ വിധിച്ചത്. പ്രായപൂർത്തിയാകാത്ത മറ്റു രണ്ടു പ്രതികൾക്കു ജുവനൈൽ കോടതി ഈയാഴ്ച ആദ്യം 3 വർഷംവീതം തടവു വിധിച്ചിരുന്നു.
ആക്രമണത്തില്‍ ഗുരുതര പൊള്ളലേറ്റ് പെൺകുട്ടിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും പിറ്റേന്നു തന്നെ മരണപ്പെട്ടു. രാജ്യത്തെ തന്നെ നടുക്കിയ ക്രൂര പീഡനത്തില്ർ അസമിൽ വ്യാപക പ്രതിഷേധം ഉയര്‍ന്നു. ഇതോടെ പൊലീസ് ദ്രുതഗതിയില്‍ അന്വേഷണം പൂർത്തിയാക്കി. കേസിൽ ഏപ്രിൽ 28നു കുറ്റപത്രം സമർപ്പിച്ചു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam