ലാലുവിന്‍റെ മകന് ആറുമാസത്തിനുള്ളില്‍ വിവാഹമോചനം?

Published : Nov 02, 2018, 09:00 PM IST
ലാലുവിന്‍റെ മകന് ആറുമാസത്തിനുള്ളില്‍ വിവാഹമോചനം?

Synopsis

ഭാര്യ ഐശ്വര്യ റായുമായുള്ള വിവാഹബന്ധം വേര്‍പെടുത്തുന്നതിന് വെള്ളിയാഴ്ച പട്ന കോടതിയിൽ ഹര്‍ജി നല്‍കിയതായി ദേശീയ മാധ്യമങ്ങൾ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇതു സംബന്ധിച്ച് എന്നാല്‍ വാര്‍ത്തയോട് പ്രതികരിക്കാന്‍ യാദവ് കുടുംബം തയ്യാറായിട്ടില്ല.  

പട്ന: ബീഹാർ മുൻ മുഖ്യമന്ത്രിയും ആര്‍ജെഡി നേതാവുമായ ലാലുപ്രസാദ് യാദവിന്റെ മൂത്ത മകനും പാര്‍ട്ടി നേതാവുമായ തേജ് പ്രതാപ് യാദവ് വിവാഹമോചനത്തിന് ഒരുങ്ങുന്നു. ഭാര്യ ഐശ്വര്യ റായുമായുള്ള വിവാഹബന്ധം വേര്‍പെടുത്തുന്നതിന് വെള്ളിയാഴ്ച പട്ന കോടതിയിൽ ഹര്‍ജി നല്‍കിയതായി ദേശീയ മാധ്യമങ്ങൾ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇതു സംബന്ധിച്ച് എന്നാല്‍ വാര്‍ത്തയോട് പ്രതികരിക്കാന്‍ യാദവ് കുടുംബം തയ്യാറായിട്ടില്ല.

2018 മേയ് 12നാണ് ഐശ്വര്യ റായിയുമായുള്ള തേജ് പ്രതാപിന്‍റെ വിവാഹം നടന്നത്. ആയിരക്കണക്കിന് ആളുകൾ പങ്കെടുത്ത വിവാഹം വലിയ ആര്‍ഭാടത്തിന്‍റെ പേരില്‍ വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു. ബീഹാർ ഗവർണർ സത്യ പാൽ മല്ലിക്, കേന്ദ്രമന്ത്രി രാം വിലാസ് പാസ്വാൻ, സമാജ്വാദി പാർട്ടി പ്രസിഡന്‍റ് അഖിലേഷ് യാദവ്, മുഖ്യമന്ത്രി നിതീഷ് കുമാർ ഉൾപ്പടെയുള്ളവർ വിവാഹത്തിൽ  പങ്കെടുത്തിരുന്നു.  

മുൻ മന്ത്രിയും ആർജെഡി നേതാവുമായ ചന്ദ്രിക റായ് എംഎൽഎയുടെ മകളും ബീഹാർ മുൻ മുഖ്യമന്ത്രി ദറോഗ പ്രസാദ് റായിയുടെ കൊച്ചുമകളുമാണ് ഐശ്വര്യ റായ്.
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

മുട്ട കഴിച്ചാൽ ക്യാൻസർ വരുമോ? വ്യക്തത വരുത്തി എഫ്എസ്എസ്എഐ, 'പരിഭ്രാന്തരാകേണ്ട കാര്യമില്ല, പ്രചാരണം വ്യാജം'
ഇത് കരിനിയമം, ഈ കരിനിയമത്തിനെതിരെ പോരാടാൻ ഞാനും കോൺഗ്രസും പ്രതിജ്ഞാബദ്ധം; പുതിയ തൊഴിലുറപ്പ് പദ്ധതിയിൽ രൂക്ഷ വിമർശനവുമായി സോണിയ ഗാന്ധി