ദുരിതാശ്വാസനിധിയിലേക്ക് ഭണ്ഡാരവരവ് നല്‍കി ഒരു ക്ഷേത്രം

Published : Aug 12, 2018, 11:50 PM ISTUpdated : Sep 10, 2018, 04:38 AM IST
ദുരിതാശ്വാസനിധിയിലേക്ക് ഭണ്ഡാരവരവ് നല്‍കി ഒരു ക്ഷേത്രം

Synopsis

 ക്ഷേത്രം തന്ത്രി അനില്‍ ദിവാകരന്‍ നമ്പൂതിരിയാണ് ഭണ്ഡാരം സമര്‍പ്പിച്ചത്. ചടങ്ങില്‍ പങ്കെടുക്കാന്‍ ഭക്തജനങ്ങളുമെത്തിയിരുന്നു.

കൊച്ചി: ഒരുലക്ഷത്തോളം പേരെ ബാധിച്ച മഴക്കെടുതിയെ പ്രതിരോധിക്കാനുള്ള ശ്രമങ്ങള്‍ക്കായി ലോകമെമ്പാടുമുള്ള സുമനസുകള്‍ ഒന്നിക്കുമ്പോള്‍ അവര്‍ക്ക് വഴിവിളക്കായി മാറുകയാണ് എറണാകുളം ജില്ലയിലെ കീഴില്ലം, കണിയാശ്ശേരി മഹാവിഷ്ണു ക്ഷേത്രം. പ്രളയത്തില്‍ ദുരിതമനുഭവിക്കുന്ന ജനങ്ങള്‍ക്ക് സഹായമാക്കാന്‍ ഒരു വഴിപാട് ഭണ്ഡാരം തന്നെ സ്ഥാപിച്ചിരിക്കുകയാണ് ഈ ക്ഷേത്രത്തില്‍.

ക്ഷേത്രം ട്രസ്റ്റ് മുന്‍െൈകയ്യെടുത്താണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന നല്‍കാനായി ഈ ഭണ്ഡാരം സ്ഥാപിച്ചത്. ക്ഷേത്രം തന്ത്രി അനില്‍ ദിവാകരന്‍ നമ്പൂതിരിയാണ് ഭണ്ഡാരം സമര്‍പ്പിച്ചത്. ചടങ്ങില്‍ പങ്കെടുക്കാന്‍ ഭക്തജനങ്ങളുമെത്തിയിരുന്നു.
 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

കരോൾ സംഘത്തിനെതിരായ ആക്രമണം; വിമര്‍ശിച്ച് ഡിവൈഎഫ്ഐയും കോണ്‍ഗ്രസും, ജില്ലയിൽ ഡിവൈഎഫ്ഐ പ്രതിഷേധ കരോൾ നടത്തും
സമസ്തയിൽ രാഷ്ട്രീയക്കാർ ഇടപെടരുതെന്ന് ഉമർ ഫൈസി മുക്കം;സമസ്തയെ ചുരുട്ടി മടക്കി കീശയിൽ ഒതുക്കാമെന്ന് ഒരു നേതാവും കരുതേണ്ടെന്ന് ലീ​ഗ് എംഎൽഎ