
ഗാസിയാബാദ്: വെള്ളത്തിൽ മയക്കുമരുന്ന് കലർത്തി നൽകി പത്ത് വയസ്സുകാരിയെ കൂട്ടബലാത്സംഗം ചെയ്തു. ഗാസിയാബാദിലെ മദ്രസയിൽ വച്ചാണ് സംഭവം. പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയതിന് ശേഷമാണ് രണ്ടുപേർ ചേർന്ന് പീഡിപ്പിച്ചത്. ഇവരെ പൊലീസ് അറസ്റ്റ് ചെയ്ത് കുറ്റപത്രം സമർപ്പിച്ചു. സംഭവത്തിൽ മൂന്നാം പ്രതിയായി മറ്റൊരു പെൺകുട്ടിയും ഉൾപ്പെട്ടിട്ടുണ്ട്. ഇളയ സഹോദരിയുടെ അടുത്ത് കൊണ്ടുപോകാമെന്ന് പറഞ്ഞാണ് പത്തുവയസ്സുകാരിയെ ഐസ്ക്രീം പാർലറിലേക്ക് കൂട്ടിക്കൊണ്ട് പോയത്. അവിടെ നിന്ന് ഒരു മദ്രസയിലേക്ക് കൊണ്ടുപോയി. മറ്റൊരു പെൺകുട്ടിയുടെ സഹായത്തോടെയാണ് ഇവയെല്ലാം ചെയ്തതെന്ന് പൊലീസ് പറയുന്നു. അവരെ മൂന്നാം പ്രതിയാക്കിയാണ് പൊലീസ് കുറ്റപത്രം സമർപ്പിച്ചിട്ടുള്ളത്.
പത്തൊൻപത് പേജുള്ള കുറ്റപത്രത്തിൽ പോക്സോ ഉൾപ്പെടെ തട്ടിക്കൊണ്ടുപോകൽ, ബലാത്സംഗം, തെളിവ് നശിപ്പിക്കൽ എന്നീ വകുപ്പുകൾ ഉൾപ്പെടുത്തിയാണ് കുറ്റപത്രം തയ്യാറാക്കിയിട്ടുള്ളത്. മദ്രസയിലെ മൂന്നാമത്തെ നിലയിൽ വച്ചാണ് പെൺകുട്ടിയോട് പ്രതികളിലൊരാൾ അപമര്യാദയായി പെരുമാറിയത്. എതിർത്ത പെൺകുട്ടിയെ ഇയാൾ ശാരീരികമായി മർദ്ദിക്കുകയും മയക്കുമരുന്ന് കലർത്തിയ വെള്ളം നിർബന്ധിച്ച് കുടിപ്പിക്കുകയും ചെയ്തു. അബോധാവസ്ഥയിലായ പെൺകുട്ടിയെ സുഹൃത്തിനൊപ്പം ബലാത്സംഗത്തിനിരയാക്കി. തെളിവു നശിപ്പിക്കുന്നതിലേക്ക് പെൺകുട്ടിയുടെ ഫോണും പ്രതിയുടെ ഫോണും ഇയാൾ എറിഞ്ഞുടയ്ക്കുകയും ചെയ്തു.
പെൺകുട്ടിയും പ്രതിയുമുൾപ്പെടെ ആറ് പേർ അന്നേ ദിവസം മദ്രസയിലുണ്ടായിരുന്നതായി പൊലീസ് പറയുന്നു. എറിഞ്ഞുടച്ച മൊബൈൽ ഫോണുകളും പൊലീസ് സംഭവ സ്ഥലത്ത് നിന്ന് കണ്ടെടുത്തിട്ടുണ്ട്. ഫോണിലെ കോൾ ഡീറ്റെയിൽസ് ഐഎംഇ നമ്പർ ഉപയോഗിച്ച് കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്. പ്രതിയായ പെൺകുട്ടിക്ക് വേണ്ടിയും തിരച്ചിൽ ഊർജ്ജിതമാക്കിയിട്ടുണ്ടെന്ന് പൊലീസ് പറയുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam