യുഎന്‍ സഹായം കേന്ദ്രം തള്ളി; സന്തോഷം പ്രകടിപ്പിച്ച് ടിജി മോഹന്‍ദാസ്

By Web TeamFirst Published Aug 21, 2018, 2:53 PM IST
Highlights

യുഎന്നിന്‍റെ സഹായം കേന്ദ്രം മാന്യതയോടെ വേണ്ടെന്ന് പറഞ്ഞെന്നാണ്, നമ്മള്‍ മറികടക്കും എന്ന ഹാഷ് ടാഗോടെ ടിജി മോഹന്‍ദാസ് ട്വിറ്ററില്‍ പറയുന്നത്.

ദില്ലി: കേരളത്തിലെ പ്രളയ ദുരന്തത്തില്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് വാഗ്ദാനം ചെയ്യപ്പെട്ട യുഎന്നിന്‍റെ അടക്കമുള്ള വിദേശ സഹായങ്ങള്‍ വേണ്ടെന്ന് കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു കളിഞ്ഞു. ഈ സംഭവത്തെ പിന്‍താങ്ങി കേരള ബിജെപി ബൗദ്ധിക സെല്‍ മേധാവി ടിജി മോഹന്‍ദാസ്. യുഎന്നിന്‍റെ സഹായം കേന്ദ്രം മാന്യതയോടെ വേണ്ടെന്ന് പറഞ്ഞെന്നാണ്, നമ്മള്‍ മറികടക്കും എന്ന ഹാഷ് ടാഗോടെ ടിജി മോഹന്‍ദാസ് ട്വിറ്ററില്‍ പറയുന്നത്.

ഇപ്പോഴത്തെ സ്ഥിതികള്‍ ഇന്ത്യയ്ക്ക് തനിച്ച് നിയന്ത്രിക്കാന്‍ സാധിക്കും എന്നതിനാലാണ് ഐക്യാരാഷ്ട്രസഭ, ജപ്പാന്‍ തുടങ്ങിയ സ്ഥലത്തുനിന്നുള്ള സഹായങ്ങള്‍ തല്‍ക്കാലം വേണ്ടെന്ന് കേന്ദ്രം പറയുന്നത്. ഇപ്പോള്‍ കേന്ദ്രസര്‍ക്കാര്‍ നടപടികള്‍ സ്വീകരിക്കുന്നുണ്ട് ഇതില്‍ കേരള സര്‍ക്കാരും തൃപ്തരാണ് അതിനാല്‍ വിദേശ ഏജന്‍സികളുടെ സഹായം ആവശ്യമില്ലെന്നാണ് കേന്ദ്ര തീരുമാനം എന്ന് ഏഷ്യാനെറ്റ് ന്യൂസ് ദില്ലി ബ്യൂറോ റിപ്പോര്‍ട്ട് ചെയ്യുന്നു.

Kudos to GOI for politely declining UN aid to Kerala.

— mohan das (@mohandastg)

നേരത്തെ പ്രളയത്തില്‍ മുങ്ങിയ കേരളത്തെ സഹായിക്കാമെന്ന് ഐക്യരാഷ്ട്രസഭ അറിയിച്ചിരുന്നു. ഇത് സംബന്ധിച്ച്  കേന്ദ്രസർക്കാരിനെ യുഎൻ നിലപാട് അറിയിച്ചത്. ഇന്ത്യ നിർദ്ദേശിക്കുന്ന സഹായങ്ങൾ ചെയ്യാമെന്നാണ് ഐക്യരാഷ്ട്രസഭ അറിയിച്ചിരിക്കുന്നത്. ദുരിതാശ്വാസത്തിലും പുനർനിർമ്മാണത്തിലും പങ്കുചേരാമെന്നുമാണ് ഐക്യരാഷ്ട്രസഭ അറിയിച്ചിരിക്കുന്നത്. 

click me!