ഫുട്ബോള്‍ പരിശീലനത്തിന് പോയ ടീം ഗുഹയില്‍ കുടുങ്ങി

Web Desk |  
Published : Jun 26, 2018, 01:40 PM ISTUpdated : Oct 02, 2018, 06:48 AM IST
ഫുട്ബോള്‍ പരിശീലനത്തിന് പോയ ടീം ഗുഹയില്‍ കുടുങ്ങി

Synopsis

വടക്കന്‍ തായ്‌ലന്‍ഡില്‍  ഗുഹയ്ക്കുള്ളില്‍ കുടുങ്ങിയ യൂത്ത് ഫുട്‌ബോള്‍ ടീമിനെ രക്ഷിക്കാന്‍ രണ്ടാം ദിവസവും തുടരുന്നു

ബാങ്കോക്ക്: വടക്കന്‍ തായ്‌ലന്‍ഡില്‍  ഗുഹയ്ക്കുള്ളില്‍ കുടുങ്ങിയ യൂത്ത് ഫുട്‌ബോള്‍ ടീമിനെ രക്ഷിക്കാന്‍ രണ്ടാം ദിവസവും തുടരുന്നു. ബാങ്കോക്കിലെ ചിയാംഗ് റായ് പ്രവിശ്യയിലുള്ള ഗുഹയിലാണ് 11നും 16നും ഇടയില്‍ പ്രായമുള്ള 12 ആണ്‍കുട്ടികളും പരിശീലകനും കുടുങ്ങിക്കിടക്കുന്നത്. ഇവര്‍ക്ക് ജീവനുണ്ടെന്നാണ് പ്രതീക്ഷയെന്നാണ് അധികൃതര്‍ പറയുന്നത്.

കിലോമീറ്ററുകളോളം നീണ്ടു കിടക്കുന്ന ഗുഹയില്‍ വെള്ളം അധികം കയറാത്ത സ്ഥലത്താണ് ഫുട്‌ബോള്‍ ടീം ഉള്ളതെന്നാണ് വിവരം. അങ്ങോട്ട് എത്താനുളള ശ്രമമാണ് നടത്തുന്നതെന്ന് ഷിയാംഗ് റായ് പ്രവിശ്യാ ഡെപ്യൂട്ടി ഗവര്‍ണര്‍ പറഞ്ഞു. 'ഇനിയും മൂന്ന് കിലോമീറ്ററോളം ദൂരം പിന്നിട്ട് മാത്രമാണ് ഈ സ്ഥലത്ത് എത്തുക. 

എന്നാല്‍ വെള്ളവും ചളിയും കാരണം അപകടകരമായ സാഹചര്യമാണ്. ശനിയാഴ്ച്ച മുതല്‍ ഒന്നും കഴിക്കാതിരുന്ന ഇവര്‍ക്ക് വെള്ളവും ഭക്ഷണവും എത്തിച്ച് നല്‍കിയിട്ടുണ്ട്' അദ്ദേഹം വ്യക്തമാക്കി. 

ശനിയാഴ്ച വൈകുന്നേരം ഫുട്‌ബോള്‍ പരിശീലനത്തിനു പോയ കുട്ടികളും കോച്ചുമാണ് കുടുങ്ങിക്കിടക്കുന്നത്. കനത്ത മഴമൂലം ഗുഹാമുഖത്തു വെള്ളവും ചെളിയും അടിഞ്ഞു മൂടിയതോടെ കുട്ടികളും കോച്ചും അകത്ത് കുടുങ്ങുകയായിരുന്നു. ഇവരെ രക്ഷപ്പെടുത്താന്‍ നീന്തല്‍ വിദഗ്ധരുടെ സഹായം തേടിയെങ്കിലും ഫലപ്രദമായില്ല.

ഫുട്‌ബോള്‍ പരിശീലനം കഴിഞ്ഞ് കുട്ടികള്‍ വരാതിരുന്നതിനെ തുടര്‍ന്ന് നടത്തിയ തിരച്ചിലിലാണ് ടീം ഗുഹയില്‍ കുടുങ്ങിയതായി തിരിച്ചറിഞ്ഞത്. ദിവസങ്ങളായി തുടരുന്ന മഴ കാരണം പ്രദേശം വെളളത്തിനടിയിലാണ്. ഗുഹയുടെ പുറത്ത് കുട്ടികളും സൈക്കിളുകളും ബൂട്ടുകളും കണ്ടെത്തിയതാണ് നിര്‍ണായകമായത്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

'2026 സന്തോഷവും സമൃദ്ധിയും കൊണ്ടുവരട്ടെ, ഇന്ത്യയെ സമ്പന്നമാക്കാൻ ഊർജം ലഭിക്കട്ടെ'; പുതുവത്സരാശംസ നേർന്ന് രാഷ്ട്രപതി
1999ന് ശേഷം ഇതാദ്യം, കോൺഗ്രസ് മത്സരിക്കുക 528 സീറ്റുകളിൽ; മഹാരാഷ്ട്ര മുനിസിപ്പൽ കോർപ്പറേഷൻ തെരഞ്ഞെടുപ്പിൽ ഉദ്ധവിനോട് ഇടഞ്ഞ് കോണ്‍ഗ്രസ്