താമരശേരി ചുരം;  പത്ത് ദിവസത്തിനകം പണി പൂര്‍ത്തിയാക്കും

Published : Dec 26, 2017, 07:08 PM ISTUpdated : Oct 05, 2018, 01:43 AM IST
താമരശേരി ചുരം;  പത്ത് ദിവസത്തിനകം പണി പൂര്‍ത്തിയാക്കും

Synopsis

കോഴിക്കോട്:   താമരശേരി ചുരത്തിലെ അറ്റകുറ്റപ്പണി പത്ത് ദിവസത്തിനകം പൂര്‍ത്തിയാക്കും. ഇതിനായി ചുരത്തില്‍ വലിയ വാഹനങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തുമെന്ന് താമരശേരി താലൂക്ക് ഓഫീസില്‍ വിളിച്ച പ്രത്യേക യോഗത്തിന് ശേഷം കോഴിക്കോട് ജില്ലാ കലക്ടര്‍ അറിയിച്ചു. ചുരത്തിലെ പാര്‍ക്കിംഗ് നിരോധനം നടപ്പിലാക്കിയതില്‍ വീഴ്ച പറ്റിയെന്നും കലക്ടര്‍ കൂട്ടിചേര്‍ത്തു.

വാഹന നിയന്ത്രണത്തിനായി അടിവാരത്ത് താല്‍ക്കാലിക ചെക്ക് പോസ്റ്റ് സ്ഥാപിക്കും. ചുരത്തിലെ അറ്റകുറ്റപ്പണികള്‍ക്ക് ശേഷം റോഡ് റീ ടാറിംഗ് ചെയ്യും. ഒരു മാസം കൊണ്ട് ഇത് പൂര്‍ത്തിയാക്കാനാണ് ഉദ്ദേശിക്കുന്നത്.  ചുരം റോഡ് വീതി കൂട്ടുന്നതിനായുള്ള ശ്രമങ്ങളും സമാന്തരമായി നടക്കുന്നുണ്ട്. ഒരു ഹെക്ടറോളം വനഭൂമി റോഡ് വീതി കൂട്ടാന്‍ ആവശ്യമുണ്ട്. ഇതിനായുള്ള വനം വകുപ്പിന്റെ അനുമതി ഒരാഴ്ചക്കുള്ളില്‍ ലഭിക്കുമെന്നാണ് പ്രതീക്ഷയെന്ന് ജില്ലാ കളക്ടര്‍ പറഞ്ഞു. കഴിഞ്ഞ ദിവസങ്ങളില്‍ നാലും അഞ്ചും മണിക്കൂര്‍ വീതമാണ് താമരശേരി ചുരത്തില്‍ വാഹന ഗതാഗതം തടസപ്പെട്ടത്. ഈ പശ്ചാത്തലത്തിലാണ് കോഴിക്കോട് ജില്ലാ കളക്ടര്‍ യോഗം വിളിച്ചത്. റവന്യൂ, വനം, പി.ഡബ്ലു.ഡി, പോലീസ്, മോട്ടോര്‍ വാഹന വകുപ്പ് എന്നീ വിഭാഗങ്ങളിലെ ഉദ്യോഗസ്ഥര്‍ യോഗത്തില്‍ പങ്കെടുത്തു.
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

BK
About the Author

Balu KG

2017 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റര്‍. ബിരുദാനന്തര ബിരുദവും മാസ് കമ്യൂണിക്കേഷനിൽ ഡിപ്ലോമയും. കേരള, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകള്‍, ആരോഗ്യം, ശാസ്ത്രം, ചരിത്രം, ഫോട്ടോഗ്രഫി, എണ്‍വയോണ്‍മെന്‍റല്‍ സയന്‍സ്, എന്‍റര്‍ടൈന്‍മെന്‍റ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. 17 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്‌റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്‍റ്, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: balu.kg@asianetnews.inRead More...
click me!

Recommended Stories

ഗർഭപാത്രം മുതൽ എല്ലാ ഭാഗങ്ങളിലും അണുബാധ, കാരണമായത് അശാസ്ത്രീയ ചികിത്സ, മുഹ്സിനയുടെ മരണ കാരണം പ്രസവശേഷമുള്ള പരിചരണമില്ലായ്മ
'പാർട്ടി അമ്മയെപ്പോലെ, പാർട്ടിക്കെതിരെ മത്സരിക്കില്ല, നാളെ വൈകിട്ട് പെരുമ്പാവൂരിലെത്തും': അഭ്യൂഹങ്ങൾക്ക് വിരാമമിട്ട് എൽദോസ് കുന്നപ്പിള്ളി