താനൂരിലെ രാഷ്ട്രീയ സംഘര്‍ഷം വര്‍ഗ്ഗീയ ലഹളയാക്കാന്‍ സിപിഎം ശ്രമം- ബിജെപി

Published : Mar 15, 2017, 11:57 AM ISTUpdated : Oct 04, 2018, 08:03 PM IST
താനൂരിലെ രാഷ്ട്രീയ സംഘര്‍ഷം വര്‍ഗ്ഗീയ ലഹളയാക്കാന്‍ സിപിഎം ശ്രമം- ബിജെപി

Synopsis

പൊലീസിനെ ഉപയോഗിച്ച് പ്രകോപനം സൃഷ്ടിക്കാനുള്ള സിപിഎം ശ്രമം അപകടകരമാണ്. ഇത് കര്‍ശനമായി നിയന്ത്രിക്കാന്‍ ആഭ്യന്തര വകുപ്പ് നടപടി സ്വീകരിക്കണം. കേരളാ പൊലീസിന്റെ മേലുള്ള നിയന്ത്രണം മുഖ്യമന്ത്രിക്ക് നഷ്ടമായി. സംസ്ഥാന ചരിത്രത്തിലെ ഏറ്റവും പരാജയപ്പെട്ട ആഭ്യന്തരമന്ത്രിയാണ് പിണറായി വിജയന്‍. അതുകൊണ്ടാണ് വി.എസ്. അച്യുതാനന്ദന്‍ പോലും ആഭ്യന്തര വകുപ്പിനെതിരെ രംഗത്തു വന്നത്.

പിണറായി വിജയന്‍ ആഭ്യന്തരം ഒഴിയണമെന്നാണ് വിഎസ് പറയാതെ പറഞ്ഞത്. ഇത് പരിഗണിച്ചെങ്കിലും മുഖ്യമന്ത്രി ആഭ്യന്തര വകുപ്പ് ഒഴിയണം.  പൊലീസിനെ നിയന്ത്രിക്കുന്നതില്‍ മുഖ്യമന്ത്രിക്കുണ്ടായ പരാജയം മറയ്ക്കാന്‍ സബ് ഇന്‍സ്‌പെക്ടര്‍മാരെ ബലിയാടാക്കുകയാണെന്നും രമേശ് പറഞ്ഞു.
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

'ഓഫീസിലെ ചവറെല്ലാം നീക്കി, ഇതൊക്കെ ആളുകൾ ഇന്നലെ കൊണ്ടുവന്നിട്ടതാ': കോർപ്പറേഷൻ ഇങ്ങനെ വേണം പ്രവർത്തിക്കാനെന്ന് ശ്രീലേഖ
ലേല കുടിശ്ശിക തിരിച്ച് പിടിക്കൽ; ദേവസ്വം ബോർഡുകൾക്കെതിരെ ഹൈക്കോടതി നൽകിയ ഉത്തരവിനെതിരെ സുപ്രീം കോടതിയിൽ ഹർജി