വീട്ടുകാരുമായി പിണങ്ങി വീടുവിട്ടിറങ്ങി, ഒമാനിൽ നിന്നും വന്ന് ദുബായിലേക്ക് പോകാനിരിക്കെ ദുരന്തം; യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി

Published : Jun 27, 2025, 09:49 PM IST
Nasar

Synopsis

ബുധനാഴ്ച്ച വെളുപ്പിനാണ് വീട്ടുകാരുമായി പിണങ്ങി നാസർ വീടുവിട്ടിറങ്ങിയത്. ഒമാനിൽ പ്രവാസി ആയിരുന്ന നാസർ തിരിച്ചു വന്ന് ദുബായിലേക്ക് പോകാനുള്ള ഒരുക്കങ്ങൾ നടത്തിയിരുന്നു.

മലപ്പുറം: പാലക്കാട് മങ്കരയിൽ കാണാതായ യുവാവിന്‍റെ മൃതദേഹം മലപ്പുറം തിരുന്നാവായ ഭാരതപുഴയിൽ കണ്ടെത്തി. പാലക്കാട് മങ്കര താവളം കൊട്ടിലിൽ വീട്ടിൽ നാസറി(43) ന്‍റെ മൃതദേഹമാണ് തിരുന്നാവായ ബന്തർ കടവിന് സമീപത്ത് പുഴയിലെ പുൽകാട്ടിൽ കുടുങ്ങിയ നിലയിൽ കണ്ടെത്തിയത്. തുടർന്ന് പൊലീസും നാട്ടുകാരും ചേർന്ന് മൃതദേഹം കരക്കെത്തിച്ചു. മൃതദേഹം തിരൂർ ജില്ലാ ആശുപത്രി മോർച്ചറിയിൽ നിന്നും പോസ്റ്റുമോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും.

ബുധനാഴ്ച്ച വെളുപ്പിനാണ് വീട്ടുകാരുമായി പിണങ്ങി നാസർ വീടുവിട്ടിറങ്ങിയത്. ഒമാനിൽ പ്രവാസി ആയിരുന്ന നാസർ തിരിച്ചു വന്ന് ദുബായിലേക്ക് പോകാനുള്ള ഒരുക്കങ്ങൾ നടത്തിയിരുന്നു. ഇതിനിടെയാണ് വീടുവിട്ടിറങ്ങിയത്. ബന്ധുക്കളുടെ പരാതിയിൽ മങ്കര പൊലീസ് അന്വേഷണം ആരംഭിച്ചിരുന്നു. ഇതിനിടെ വെള്ളിയാഴ്‌ച രാവിലെ എട്ടു മണിക്കാണ് മൃതദേഹം കണ്ടെത്തിയത്.

 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

ബ്ലേഡും സ്ട്രോയും കൊണ്ട് ഒരു ജീവൻ തിരികെ പിടിച്ച 3 ഡോക്ടർമാർ ഇതാ ഇവിടെയുണ്ട്!
വേദി ജർമനിയിലെ ബെർലിൻ, വോട്ട് ചോരി അടക്കം ബിജെപിക്കെതിരെ ആഞ്ഞടിച്ച് രാഹുൽ ഗാന്ധി; ഇന്ത്യ വിരുദ്ധ നേതാവെന്ന് തിരിച്ചടിച്ച് ബിജെപി