കൊച്ചി ഉദയംപേരൂരിൽ ബൈക്ക് അപകടത്തിൽപ്പെട്ട് ഗുരുതരമായി പരിക്കേറ്റ യുവാവ്, മരണത്തെ മുഖാമുഖം കണ്ടപ്പോൾ രക്ഷകരായി എത്തിയത് മൂന്ന് ഡോക്ടർമാർ ആയിരുന്നു.
കൊച്ചി: കൊച്ചി ഉദയംപേരൂരിൽ ബൈക്ക് അപകടത്തിൽപ്പെട്ട് ഗുരുതരമായി പരിക്കേറ്റ യുവാവ്, മരണത്തെ മുഖാമുഖം കണ്ടപ്പോൾ രക്ഷകരായി എത്തിയത് മൂന്ന് ഡോക്ടർമാർ ആയിരുന്നു. കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലെ കാർഡിയാക് ശസ്ത്രക്രിയ വിഭാഗം അസി.പ്രൊഫസർ ഡോ.ബി.മനൂപും കടവന്ത്ര ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയിലെ ഡോ. തോമസ് പീറ്ററും , ഡോ.ദിദിയ കെ.തോമസും. ബൈക്ക് അപകടത്തിൽപ്പെട്ട കൊല്ലം സ്വദേശിയായ ലിനുവിന് ശ്വാസമെടുക്കാൻ കഴിയാത്ത വിധം പരിക്കേറ്റു. തുടർന്ന് സ്ഥലത്തെത്തിയ ഡോക്ടർമാരായഇവർ നാട്ടുകാർ സംഘടിപ്പിച്ച് നൽകിയ ബ്ലെയിഡും സ്ട്രോയും ഉപയോഗിച്ച് കഴുത്തിൽ മുറിവുണ്ടാക്കി സ്ട്രോ കടത്തിവിട്ട് ശ്വാസഗതി തിരികെ പിടിക്കുകയായിരുന്നു. തുടർന്ന് ലിനുവിനെ ആംബുലൻസിൽ ആശുപത്രിയിലും എത്തിച്ചു.
അതിസാഹസികമായ രക്ഷാദൌത്യത്തെക്കുറിച്ച് 3 ഡോക്ടര്‍മാരും ഏഷ്യാനെറ്റ് ന്യൂസ് നമസ്തേ കേരളം പരിപാടിയിൽ വിശദീകരിച്ചു. പൊലീസും നാട്ടുകാരും സര്‍വപിന്തുണയും നൽകി ഒപ്പം നിന്നു. സ്ട്രോയും ബ്ലേഡും എത്തിച്ചു തന്നത് പൊലീസുകാരാണ്. സ്ഥലത്ത് വെളിച്ചമുണ്ടായിരുന്നില്ല. നാട്ടുകാര്‍ നൽകിയ മൊബൈലിന്‍റെ വെളിച്ചത്തിലാണ് ശസ്ത്രക്രിയ നടത്തിയതെന്നും ഇവര്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു.
