അവയവദാനത്തിന് ഇനി സര്‍ക്കാര്‍ ഇടനില നില്‍ക്കും

Published : Jan 28, 2018, 08:35 AM ISTUpdated : Oct 05, 2018, 03:46 AM IST
അവയവദാനത്തിന് ഇനി സര്‍ക്കാര്‍ ഇടനില നില്‍ക്കും

Synopsis

 തിരുവനന്തപുരം:  ജീവിച്ചിരിക്കുന്നവരില്‍ നിന്നുള്ള അവയവദാനത്തിന്റെ മറവില്‍ ഇടനിലക്കാര്‍ ലക്ഷങ്ങള്‍ തട്ടുന്നതൊഴിവാക്കാന്‍ സര്‍ക്കാര്‍ തന്നെ ഇടനിലക്കാരാകാന്‍ തീരുമാനം. ലാഭേച്ഛയില്ലാതെ അവയവദാനം ചെയ്യാന്‍ തയാറാകുന്നവരെ സര്‍ക്കാര്‍ തന്നെ കണ്ടെത്തും. ദാതാവോ സ്വീകര്‍ത്താവോ പരസ്പരം അറിയാതെ തന്നെ അവയവ ദാനം നടത്തും. 

അവയവദാനത്തിന് സര്‍ക്കാര്‍ പരസ്യം നല്‍കാനും തീരുമാനമായി. ഇക്കാര്യങ്ങള്‍ ഹൈക്കോടതിയെ അറിയിക്കാനും ഉന്നതതലയോഗത്തില്‍ തീരുമാനിച്ചു. ജീവിച്ചിരിക്കെ ലാഭേച്ഛ ഇല്ലാതെ അവയവം ദാനം ചെയ്യുന്നവരുടെ തുടര്‍ ചികില്‍സ സര്‍ക്കാര്‍ ഏറ്റെടുക്കും. ഇതിനായി ദാതാക്കളുടേയും സ്വീകര്‍ത്താക്കളുടേയും രജിസ്ട്രി തയാറാക്കും. 

ഇങ്ങനെ ശസ്ത്രക്രിയക്ക് വിധേയരാകുന്നവരുടേയും ദാതാക്കളുടേയും രജിസ്ട്രി സര്‍ക്കാര്‍ തയാറാക്കും. അവയവദാന നിയമത്തിലെ വ്യവസ്ഥകള്‍ക്ക് വിധേയമായി മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിക്കാനും ഉന്നതലയോഗം തീരുമാനിച്ചു. സര്‍ക്കാരിന്റെ അവയവദാന പദ്ധതിയായ മൃതസഞ്ജീവനി തന്നെ ഈ പദ്ധതിയുടേയും നോഡല്‍ ഓഫിസായി പ്രവര്‍ത്തിക്കും. ഇന്നതലയോഗ തീരുമാനങ്ങള്‍ അടുത്ത മാസം 15 നകം ഹൈക്കോടതിയെ അറിയിക്കും. സ്റ്റേറ്റ് അറ്റോണി, നിയമ, ആഭ്യന്തര വകുപ്പ് ഉന്നത ഉദ്യോഗസ്ഥര്‍, ആരോഗ്യവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി എന്നിവരടങ്ങിയ ഉന്നതതല യോഗത്തിലാണ് തീരുമാനമായത്.
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

BK
About the Author

Balu KG

2017 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റര്‍. ബിരുദാനന്തര ബിരുദവും മാസ് കമ്യൂണിക്കേഷനിൽ ഡിപ്ലോമയും. കേരള, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകള്‍, ആരോഗ്യം, ശാസ്ത്രം, ചരിത്രം, ഫോട്ടോഗ്രഫി, എണ്‍വയോണ്‍മെന്‍റല്‍ സയന്‍സ്, എന്‍റര്‍ടൈന്‍മെന്‍റ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. 17 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്‌റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്‍റ്, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: balu.kg@asianetnews.inRead More...
click me!

Recommended Stories

ഗര്‍ഭനിരോധന ഉറ വില കുതിച്ചുയരും; 30 ശതമാനം വരെ വര്‍ധനയ്ക്ക് സാധ്യത, കാരണങ്ങൾ വ്യക്തമാക്കി കാരക്സ്
അനുമതിയില്ലാതെ കരിമരുന്ന് പ്രയോഗിച്ചു; ക്ഷേത്ര ഭാരവാഹികൾക്കെതിരെ കേസെടുത്ത് പൊലീസ്