കൊല്ലം നീണ്ടകരയിൽ മത്സ്യബന്ധന വള്ളം മറിഞ്ഞ് കാണാതായ ഗൗതം കൃഷ്ണനായി ഇന്നും തെരച്ചിൽ തുടരും. ഗൗതത്തെ കാണാതായിട്ട് ഇന്ന് ഒൻപതാം ദിവസമാണ്. ഇന്നലെ കൂടുതൽ സംവിധാനങ്ങൾ എത്തിച്ച് തെരച്ചിൽ നടത്തിയെങ്കിലും ഫലമുണ്ടായില്ല.

തിരുവനന്തപുരം: തിരുവനന്തപുരത്ത് മത്സ്യബന്ധന വള്ളങ്ങൾ മറിഞ്ഞു കാണാതായ രണ്ടുപേർക്ക് വേണ്ടിയുള്ള തെരച്ചിൽ ശനിയാഴ്ച ഊർജ്ജിതമാക്കും. കൂടുതൽ വള്ളങ്ങൾ അടക്കമുള്ള സൗകര്യങ്ങൾ ഉൾപ്പെടുത്തിയാകും ഇന്നത്തെ തെരച്ചിൽ. തെരച്ചിലിൽ മത്സ്യത്തൊഴിലാളികളും ഭാഗമാകും.

മുതലപ്പൊഴിയിൽനിന്നും കാണാതായ ഷിജിന്റെ കുടുംബവുമായി മന്ത്രി നടത്തിയ ചർച്ചയ്ക്ക് പിന്നാലെയാണ് തീരുമാനം. ഷിജിനെയും ജോൺ മത്യാസിനെയുമാണ് വള്ളം മറിഞ്ഞ് കാണാതായത്.

കൊല്ലം നീണ്ടകരയിൽ മത്സ്യബന്ധന വള്ളം മറിഞ്ഞ് കാണാതായ ഗൗതം കൃഷ്ണനായി ഇന്നും തെരച്ചിൽ തുടരും. ഗൗതത്തെ കാണാതായിട്ട് ഇന്ന് ഒൻപതാം ദിവസമാണ്. ഇന്നലെ കൂടുതൽ സംവിധാനങ്ങൾ എത്തിച്ച് തെരച്ചിൽ നടത്തിയെങ്കിലും ഫലമുണ്ടായില്ല. ഇടവിട്ടുള്ള മഴയിൽ കടൽ പ്രക്ഷുബ്ധമാകുന്നതും അടിയൊഴുക്കും തെരച്ചിലിന് വെല്ലുവിളിയാണ്.

ഫിഷറീസ് വകുപ്പിന്റെ മറൈൻ ആംബുലൻസ് എവിടെ? മൂന്നെണ്ണത്തിൽ രണ്ടും കട്ടപ്പുറത്ത്

കോഴിക്കോട്ടെ മറൈൻ ആംബുലൻസ് പ്രവർത്തനരഹിതം. വിഴിഞ്ഞത്തേതിൽ റഡാറിനും ജിപിഎസിനും തകരാർ. വിഴിഞ്ഞത്തെ മറൈൻ ആംലുബലൻസിന് അധികം ദൂരം ഓടാനാകില്ല. നിലവിൽ പ്രവർത്തിക്കുന്നത് വൈപ്പിനിലേത് മാത്രം. ഒരു മറൈൻ ആംബുലൻസിന് ഏകദേശം 6 കോടിയാണ് ചെലവ്.

സ്വന്തം ബോട്ടില്ലാത്ത ഫിഷറീസ് വകുപ്പ്

മറൈൻ എൻഫോഴ്സ്മെന്റിന്റെ ഒറ്റ സ്റ്റേഷനിലും സ്വന്തം ബോട്ടില്ല. 9 സ്റ്റേഷനുകളിലും ഉപയോഗിക്കുന്നത് വാടക ബോട്ടുകൾ. വാടകയ്കക്കെടുക്കുന്നത് പഴകിയ മത്സ്യബന്ധന ബോട്ടുകൾ. തെരച്ചിലിന് പോകുന്ന ഉദ്യോഗസ്ഥരുടെ ജീവനും ഗ്യാരന്റിയില്ല