
തിരുവനന്തപുരം: ശബരിമലയിലെ നിഷേധാത്മക നിലപാടില്‍ കോണ്‍ഗ്രസിനെ ഉപദേശിച്ച് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. നിയമസഭയില്‍ ഇന്ന് രാവിലെ നടന്ന ചോദ്യോത്തര വേളയിലാണ് നവോത്ഥാന പ്രസ്ഥാനങ്ങള്‍ക്ക് പുറംതിരിഞ്ഞ് നില്‍ക്കുന്ന സംസ്ഥാനത്തെ കോണ്‍ഗ്രസ് നേതൃത്വത്തിനെ മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ഉപദേശിച്ചത്.
കോണ്‍ഗ്രസും യുഡിഎഫും എടുക്കുന്ന നിലപാട് നമ്മുടെ നാട്ടില്‍ നിലനില്‍ക്കുന്ന മതേതരസംവിധാനത്തെ തകര്‍ക്കാനും വര്‍ഗ്ഗീയ ഭ്രാന്ത് ഇളക്കിവിടാനും മാത്രമേ സഹായകമാകുകയുള്ളൂവെന്നും ഇത് തിരിച്ചറിഞ്ഞ് തിരുത്താന്‍ ഈ വൈകിയവേളയിലെങ്കിലും പ്രതിപക്ഷം തയ്യാറായില്ലെങ്കില്‍ ചരിത്രം നിങ്ങള്‍ക്ക് മാപ്പ് തരില്ലെന്നും മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു.
ദേശീയതലത്തില്‍ ഇപ്പോള്‍ ഉപതെരഞ്ഞെടുപ്പുകള്‍ നടക്കുന്ന ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ബിജെപിയെ പരാജയപ്പെടുത്തി കോണ്‍ഗ്രസ് അധികാരത്തില്‍ വരണമെന്ന് ആഗ്രഹിക്കുന്നയാളാണ് താനെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. താന്‍ മാത്രമല്ല കേരളത്തിലെ മതേതരരായിട്ടുള്ള എല്ലാവരും അതാണ് ആഗ്രഹിക്കുന്നത്. കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ദേശീയതലത്തില്‍ ഒരു ചെറിയ പാര്‍ട്ടിയാണ്. അതുകൊണ്ടാണ് മതേതര പാര്‍ട്ടിയായ കോണ്‍ഗ്രസ് ഉത്തരേന്ത്യയില്‍ അധികാരത്തില്‍ വരണമെന്നാഗ്രഹിക്കുന്നത്. എന്നാല്‍ കേരളത്തില്‍ കോണ്‍ഗ്രസ് നേതൃത്വം മതേതരത്വം കളഞ്ഞു കുളിച്ചു. വര്‍ഗ്ഗീയവാദികളോട് കൂടെ ചേര്‍ന്ന് അവരുടെ മുന്നിലെത്താന്‍ കോണ്‍ഗ്രസ് മത്സരിക്കുകയാണെന്നും മന്ത്രി സുരേന്ദ്രന്‍ ആരോപിച്ചു.
പത്തനംതിട്ടയില്‍ ആദ്യം നിരാഹാരമനുഷ്ഠിച്ചത് കോണ്‍ഗ്രസാണ്. പിന്നീട് കോണ്‍ഗ്രസിന്‍റെ മുന്നിലെത്താനാണ് ബിജെപി ആര്‍എസ്എസിനൊപ്പം ചേര്‍ന്ന് ശബരിമലയില്‍ സമരം ആരംഭിച്ചത്. കോണ്‍ഗ്രസും യുഡിഎഫും എടുക്കുന്ന നിലപാട് നമ്മുടെ നാട്ടില്‍ നിലനില്‍ക്കുന്ന മതേതരസംവിധാനത്തെ തകര്‍ക്കാനും വര്‍ഗ്ഗീയ ഭ്രാന്ത് ഇളക്കിവിടാനും മാത്രമേ സഹായകമാകുകയുള്ളൂവെന്നും ഇത് തിരിച്ചറിഞ്ഞ് തിരുത്താന്‍ ഈ വൈകിയവേളയിലെങ്കിലും പ്രതിപക്ഷം തയ്യാറായില്ലെങ്കില്‍ ചരിത്രം നിങ്ങള്‍ക്ക് മാപ്പ് തരില്ലെന്നും മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam