പുൽവാമ ഭീകരാക്രമണം; സൈനികരുടെ ജീവത്യാഗം വെറുതെയാകില്ലെന്ന് പ്രധാനമന്ത്രി

By Web TeamFirst Published Feb 14, 2019, 7:31 PM IST
Highlights

ഭീരുത്വം നിറഞ്ഞ, നിന്ദ്യമായ ആക്രമണമാണ് നടന്നതെന്നും സൈനികരുടെ ജീവത്യാഗം വെറുതെയാകില്ലെന്നും പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു. രാജ്യം മുഴുവൻ ധീരരക്തസാക്ഷികളുടെ കുടുംബങ്ങളോടൊപ്പം തോളോട് തോൾ ചേർന്ന് നിൽക്കണമെന്നും പ്രധാനമന്ത്രി ആവശ്യപ്പെട്ടു. 

പുൽവാമ: പുൽവാമയിൽ ഭീകരാക്രമണത്തെ പ്രധാനമന്ത്രി നരേന്ദ്രമോദി അപലപിച്ചു. സൈനികർക്ക് നേരെയുണ്ടായത് ഭീരുത്വം നിറഞ്ഞ, നിന്ദ്യമായ ആക്രമണമാണ്. സൈനികരുടെ ജീവത്യാഗം വെറുതെയാകില്ലെന്നും പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു. രാജ്യം മുഴുവൻ ധീരരക്തസാക്ഷികളുടെ കുടുംബങ്ങളോടൊപ്പം തോളോട് തോൾ ചേർന്ന് നിൽക്കണമെന്നും പ്രധാനമന്ത്രി ആവശ്യപ്പെട്ടു. പരിക്കേറ്റവർ വേഗം സുഖം പ്രാപിക്കട്ടെയെന്നും പ്രധാനമന്ത്രി ആശംസിച്ചു.

Attack on CRPF personnel in Pulwama is despicable. I strongly condemn this dastardly attack. The sacrifices of our brave security personnel shall not go in vain. The entire nation stands shoulder to shoulder with the families of the brave martyrs. May the injured recover quickly.

— Narendra Modi (@narendramodi)

ആഭ്യന്തരമന്ത്രി രാജ്നാഥ് സിംഗുമായും മറ്റ് ഉയർന്ന ഉദ്യോഗസ്ഥരുമായും സംസാരിച്ച് സ്ഥിതിഗതികൾ വിലയിരുത്തിയെന്നും പ്രധാനമന്ത്രി മറ്റൊരു ട്വീറ്റിൽ കുറിച്ചു. തീവ്രവാദികള്‍ക്ക് കനത്ത തിരിച്ചടി നല്‍കണമെന്ന് കേന്ദ്രമന്ത്രി അരുണ്‍ ജയ്റ്റ്ലി ആവശ്യപ്പെട്ടു. ഒരിക്കലും മറക്കാനാവാത്ത വിധം തീവ്രവാദികളെ പാഠം പഠിപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു.  ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ് നാളെ ശ്രീനഗറിലെത്തും . 
 

click me!