ബസിനുള്ളില്‍ വെച്ച് മാല മോഷ്ടിക്കാന്‍ ശ്രമിച്ച സ്ത്രീകളെ യാത്രക്കാര്‍ പിടികൂടി

Published : Sep 07, 2017, 11:33 PM ISTUpdated : Oct 05, 2018, 12:15 AM IST
ബസിനുള്ളില്‍ വെച്ച് മാല മോഷ്ടിക്കാന്‍ ശ്രമിച്ച സ്ത്രീകളെ യാത്രക്കാര്‍ പിടികൂടി

Synopsis

ആലപ്പുഴ: ചെങ്ങന്നൂരില്‍ ബസിനുള്ളില്‍ വെച്ച് മാല മോഷ്ടിക്കാന്‍ ശ്രമിച്ച സ്ത്രീകളെ യാത്രക്കാര്‍ പിടികൂടി പൊലീസിലേല്‍പ്പിച്ചു. തമിഴ്നാട് തിരുച്ചിറപ്പള്ളി സ്വദേശികളായ അംബിക, മധു എന്നിവരാണ് പിടിയിലായത്. തിരുവന്‍വണ്ടൂര്‍ സ്വദേശിനി ശാന്തമ്മ എബ്രഹാമിന്റെ മാലയാണ്, ചെങ്ങന്നൂരില്‍ നിന്ന് തിരുവല്ലയ്ക്ക് വരികയായിരുന്ന കെ.എസ്.ആര്‍.ടി.സി ബസില്‍ വെച്ച് ഇരുവരും ചേര്‍ന്ന് മോഷ്ടിക്കാന്‍ ശ്രമിച്ചത്. ശാന്തമ്മ ബഹളം വച്ചതിനെ തുടര്‍ന്ന് യാത്രക്കാര്‍ ഇരുവരെയും പിടികൂടി പൊലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു. ഇന്ന് രാവിലെ 10 മണിയോടെയായിരുന്നു  സംഭവം. 
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

നേപ്പാളിൽ തക‍ർന്നടിഞ്ഞ് കമ്യൂണിസ്റ്റ് പാർട്ടി, മുൻ പ്രധാനമന്ത്രിയെ അരലക്ഷം വോട്ടിന് തോൽപ്പിച്ച് ജെൻസി പ്രക്ഷോഭ നായകൻ ബലേന്ദ്ര ഷാ
സമാധാന സമീപനം അമേരിക്ക നശിപ്പിച്ചു, അമേരിക്കൻ സൈനികർ ഇറാന്റെ പിടിയിലെന്ന് അലി ലറിജാനി