
തിരുവനന്തപുരം: സ്വകാര്യ വ്യക്തിയുടെ പുരയിടത്തിൽ അതിക്രമിച്ച് കയറി മരങ്ങള്‍ മുറിച്ചുവിറ്റതിന് സിപിഎം പഞ്ചായത്ത് പ്രസിഡന്റ് ഉൾപ്പടെയുള്ളവർക്കെതിരെ കേസ്. മംഗലപുരം പഞ്ചായത്ത് പ്രസിഡന്റ് , വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷൻ , സൂപ്രണ്ട് എന്നിവർ ഉൾപ്പെടെ 7പേർക്കെതിരെ പള്ളിപ്പുറം സ്വദേശി മുഹമ്മദ് ഷാ നൽകിയ പരാതിയിലാണ് നടപടി.. കേസ് രജിസ്റ്റര്‍ ചെയ്തതോടെ പ്രതികൾ ഒളിവില്‍ പോയി .
പള്ളിപുറം സ്വദേശിയും മുബൈ എയർപ്പോർട്ടിലെ മാനേജരുമായ മുഹമ്മദ് ഷായുടെ പുരയിടത്തിനകത്തുള്ള തെങ്ങുകൾ മുറിച്ച് മാറ്റി തടികൾ സ്വകാര്യ തടിമില്ലിന് കൊടുത്തതായാണ് പരാതി. ഈ കഴിഞ്ഞ ഒന്നാം തിയതി രാത്രിയാണ് തടികൾ മുറിച്ച് കടത്തിയത്. സംഭവം അറിഞ്ഞ് നാട്ടിലെത്തയ മുഹമ്മദ് ഷാ പൊലീസില്‍ പരാതി നല്‍കി . പരാതിയിൽ കഴമ്പുണ്ടെന്ന് കണ്ടെത്തിയതോടെ മംഗലപുരം പഞ്ചായത്ത് പ്രസിഡന്റ് ഷാഫി, വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ഷാനവാസ്, പഞ്ചായത്ത് സൂപ്രണ്ട് സുഹാസ് ഉൾപ്പടെ ഉള്ള 7 പേർക്കെതിരെയാണ് കേസ് രജിസ്റ്റർ ചെയ്തു. പ്രതികളെ ഉടൻ അറസ്റ്റ് ചെയ്യാനും എസ് പിയുടെ നിർദേശമുണ്ടായി . മോഷണം ,സംഘം ചേരൽ, ഗൂഡാലോചന എന്നീ വകുപ്പുകൾ ചേർത്താണ് കേസ് രജിസ്റ്റ്ർ ചെയ്തത്. പ്രതികളിൽ ഒരാളായ പള്ളിപുറം സ്വദേശി സുബാഷിനെ ഇന്നലെ രാത്രി പോലീസ് അറസ്റ്റു ചെയ്തു. മുറിച്ച് കടത്തിയ തടികളും പോലീസ് കണ്ടെടുത്തു.
എന്നാൽ പഞ്ചായത്ത് പ്രസിഡന്റിനെ പോലീസ് കള്ളക്കേസിൽ കുടുക്കിയതാണെന്ന് ആരോപിച്ച് കൊണ്ട് പഞ്ചായത്ത് പ്രസിഡന്റ് തന്നെ മംഗലപുരം പഞ്ചായത്തിൽ ഹർത്താലിന് ആഹ്വാനം ചെയ്തു. എല്ലാ പാർട്ടികളും ജനങ്ങളും ഹർത്താലിന് എതിരായി നിലപാട് എടുത്തെങ്കിലും പഞ്ചായത്ത് ഓഫിസിലെ ഹാജർ നില കുറവായിരുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam