
ബീഹാർ: ആർജെഡി നേതാവ് ലാലു പ്രസാദ് യാദവിന്റെ മകനായ തേജ് പ്രതാപ് യാദവ് ഭഗവാൻ കൃഷ്ണനായി മാറുന്ന വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു. തലയിൽ മയിൽപ്പീലി ചൂടി ഓടക്കുഴൽ വായിച്ച് പശുക്കൾക്കൊപ്പം ഭഗവാൻ കൃഷ്ണനെപ്പോലെയാണ് തേജ്പ്രതാപ് യാദവ് പെരുമാറുന്നത്. ഇൻസ്റ്റഗ്രാമിലാണ് ഈ വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്.
ഭഗവാൻ കൃഷ്ണന്റെ ദിവ്യമായ ഓടക്കുഴൽ നാദം കേൾക്കുമ്പോൾ പശുക്കളെല്ലാം ഓടിയെത്തുമായിരുന്നു. ചുറ്റും നിന്ന് അവ ആ ശബ്ദത്തിന് കാതോർക്കും. മനുഷ്യന്റെ ചിന്തകളെങ്ങനെയാണ് മാറുന്നതെന്ന് തിരിച്ചറിയാനുള്ള ഏറ്റവും നല്ല ഉദാഹരണമാണ് ഭഗവാൻ കൃഷ്ണന്റെ ജീവിതം. വീഡിയോയുടെ അടിക്കുറിപ്പായി തേജ് പ്രതാപ് കുറിയ്ക്കുന്നു.
രണ്ടായിരത്തോളം പേരാണ് ഈ വീഡിയോ കണ്ടിരിക്കുന്നത്. നൂറിലധികം ആളുകൾ ഇതിന് കമന്റും ചെയ്തിട്ടുണ്ട്. ബീഹാറിലെ മുന്‍ ആരോഗ്യമന്ത്രിയായിരുന്ന തേജ്പ്രതാപ് അഭിനേതാവ് കൂടിയാണ്. ഇതിന് മുമ്പ് ഓടക്കുഴലുമായി നിൽക്കുന്ന ചിത്രം ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തിരുന്നു. തേജ് പ്രതാപ് യാദവിന് ചുറ്റും ഓടി നടക്കുന്ന പശുക്കളെയും വീഡിയോയിൽ കാണാം.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam