
കോഴിക്കോട്: തേജസ് ദിനപത്രം പ്രസിദ്ധീകരണം നിര്‍ത്തുന്നു. ഡിസംബര്‍ 31 ന് പത്രം പ്രസിദ്ധീകരണം നിര്‍ത്തുമെന്ന് എഡിറ്റര്‍ കെ.എച്ച് നാസര്‍ കോഴിക്കോട്ട് വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി. കേന്ദ്ര- സംസ്ഥാന സര്‍ക്കാറുകള്‍ പരസ്യം നിഷേധിച്ചതിനെ തുടര്‍ന്ന് കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിട്ടതാണ് അടച്ച് പൂട്ടാന്‍ കാരണമെന്നും ഇദ്ദേഹം വ്യക്തമാക്കി. 2006 ജനുവരി 26 നാണ് കോഴിക്കോട്ട് നിന്ന് തേജസ് ദിനപത്രം പ്രസിദ്ധീകരണം തുടങ്ങിയത്. നിലവില്‍ കോഴിക്കോട്, തിരുവന്തപുരം, കൊച്ചി, കണ്ണൂര്‍ എന്നിവിടങ്ങളില്‍ തേജസിന് എഡിഷനുകളുണ്ട്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam