
കോട്ടയം: ലൈംഗീക പീഡന കേസില്‍ രാഹുലിനെതിരെ കേസ് എടുത്ത സമയം ശ്രദ്ധിക്കണമെന്ന് കെപിസിസി അച്ചടക്കകാര്യ സമിതി അധ്യക്ഷൻ തിരുവഞ്ചൂർ രാധാകൃഷ്ണൻ പറഞ്ഞു.തെരഞ്ഞെടുപ്പ് സമയത്താണ് കേസ് എടുത്തത്.നി നിയമപരമായി ആണ് കാര്യങ്ങൾ പോകേണ്ടത്.കോടതിയിലേക്ക് പോകുന്ന വിഷയത്തിൽ കൂടുതൽ പ്രതികരണം ഇല്ല. രാഹുലിന്‍റേതിന് സമാനമായ എത്ര കേസുകൾ കേരളത്തിൽ ഉണ്ട്.നിയമത്തിന്‍റെ വഴിക്ക് പോകാൻ ഉള്ള സാധ്യത രാഹുലിന് ഉണ്ട്.എല്ലാ തെരഞ്ഞെടുപ്പ് ന് മുൻപും ഇതുപോലെ കേസ് വരും.സർക്കാർ നിയമത്തിന്‍റെ വഴി തുറന്നു. കാര്യങ്ങൾ ആ വഴി പോകട്ടെയെന്നും അദ്ദേഹം പറഞ്ഞു
രാഹുൽ മാങ്കൂട്ടത്തിൽ വിഷയത്തില്‍ സംഘടനപരമായ തുടർ നടപടികൾ സ്വീകരിക്കേണ്ടത് കെപിസിസിയെന്ന് എഐസിസി .സാഹചര്യം നിരീക്ഷിക്കുന്നു.മുഖ്യമന്ത്രിക്ക് മുന്നിൽ പരാതിയെത്തിയതടക്കം വിവരങ്ങൾ ദീപ ദാസ്മുൻഷി എഐസിസിയെ ധരിപ്പിച്ചു
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam