ഇത് രാഷ്ട്രീയം പറയാനുള്ള വേദിയല്ല, നേതാക്കള്‍ക്ക് നേരെ വിമര്‍ശനവുമായി ശിവഗിരി ധർമ്മസംഗം ട്രസ്റ്റ് പ്രസിഡന്റ്

By Web TeamFirst Published Dec 30, 2018, 12:24 PM IST
Highlights

ശിവഗിരി തീർത്ഥാടന വേദിയെ രാഷ്ടീയം പറയാനായുള്ള വേദിയാക്കി മാറ്റരുതെന്ന് ശിവഗിരി ധർമ്മസംഗം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി വിശുദ്ധാനന്ദ ആവശ്യപ്പെട്ടു. ജാതിയുടെയും മതത്തിന്റെയും മതിലുകൾ തകർക്കാൻ ആഹ്വാനം ചെയ്ത ശ്രീ നാരായണ ഗുരുവിന്റെ ദർശനങ്ങൾ ഏറ്റവും പ്രസക്തമായ കാലമാണ് ഇതെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞിരുന്നു.


ശിവഗിരി: ശിവഗിരി തീർത്ഥാടന വേദിയില്‍ രാഷ്ട്രീയ പരാമര്‍ശങ്ങള്‍ നടത്തിയ നേതാക്കള്‍ക്ക് നേരെ വിമര്‍ശനവുമായി ശിവഗിരി ധർമ്മസംഗം ട്രസ്റ്റ് പ്രസിഡന്റ്. കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്റെയും എംപിമാരായ എൻ.കെ പ്രേമചന്ദ്രന്റെയും കെ.സി വേണുഗോപാലിന്റെയും ആശംസാ പ്രസംഗങ്ങൾക്ക് പിന്നാലെയായിരുന്നു സ്വാമി വിശുദ്ധാനന്ദയുടെ പരാമർശം.

ശിവഗിരി തീർത്ഥാടന വേദിയെ രാഷ്ടീയം പറയാനായുള്ള വേദിയാക്കി മാറ്റരുതെന്ന് ശിവഗിരി ധർമ്മസംഗം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി വിശുദ്ധാനന്ദ ആവശ്യപ്പെട്ടു. ജാതിയുടെയും മതത്തിന്റെയും മതിലുകൾ തകർക്കാൻ ആഹ്വാനം ചെയ്ത ശ്രീ നാരായണ ഗുരുവിന്റെ ദർശനങ്ങൾ ഏറ്റവും പ്രസക്തമായ കാലമാണ് ഇതെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞിരുന്നു. ശിവഗിരി തീർത്ഥാടനം ഗവർണർ പി.സദാശിവം ഉദ്ഘാടനം ചെയ്തു. 

click me!