
ചെന്നൈ: ഒരു പുതിയ തുടക്കത്തിന്റെ ആദ്യത്തെ അടയാളമാണ് ഇപ്പോൾ കാണാൻ സാധിക്കുന്നതെന്ന് നടനും 'മക്കൾ നീതി മയ്യം' പാർട്ടി സ്ഥാപകനുമായ കമൽഹാസൻ. അഞ്ച് സംസ്ഥാനങ്ങളിൽ നടന്ന നിയമസഭാ തെരഞ്ഞെടുപ്പിനെക്കുറിച്ച് പ്രതികരിക്കുകയായിരുന്നു കമൽ. ഛത്തീസ്ഗഡിലും രാജസ്ഥാനിലും ബിജെപിയെ തോൽപിച്ച് കോൺഗ്രസ് വിജയിച്ചിരിക്കുന്നു. അടുത്ത ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ സെമിഫൈനലാണ് ഇപ്പോൾ നടന്നത്. ഇത് ജനങ്ങളുടെ വിധിയാണ്. ഇതൊരു പുതിയ തുടക്കത്തിന്റെ അടയാളമാണെന്നും കമൽ കൂട്ടിച്ചേർത്തു.
ഡിഎംകെ നേതാവായ എം കെ സ്റ്റാലിനും കോൺഗ്രസിനും രാഹുൽ ഗാന്ധിക്കും അഭിനന്ദമറിയിച്ചു കൊണ്ട് രംഗത്ത് വന്നിരുന്നു. ''ഛത്തീസ്ഗഡ്, രാജസ്ഥാൻ, മധ്യപ്രദേശ് എന്നിവിടങ്ങളിൽ കോൺഗ്രസിന്റെ അത്യുജ്ജ്വല പ്രകടനമാണ് നടന്നത്. ഞാൻ അവരെ അഭിനന്ദിക്കുന്നു'' എന്നായിരുന്നു സ്റ്റാലിന്റെ ട്വീറ്റ്. ബിജെപിയുടെ ഫാസിസ്റ്റ് ഭരണത്തിന്റെ അവസാനം കുറിക്കുന്നതാണ് ഈ നിയമസഭാ ഫലമെന്നും അദ്ദേഹം ട്വിറ്ററിൽ കുറിച്ചു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam