ഈ അഴിമതികള്‍ തോമസ് ചാണ്ടിയുടെ അക്കൗണ്ടില്‍

Published : Aug 16, 2017, 02:27 PM ISTUpdated : Oct 05, 2018, 12:57 AM IST
ഈ അഴിമതികള്‍ തോമസ് ചാണ്ടിയുടെ അക്കൗണ്ടില്‍

Synopsis

അധികാരത്തിലേറിയതു മുതല്‍ സര്‍ക്കാറിന് തലവേദനയാവുകയാണ് ഗതാഗതവകുപ്പും ഘടകകക്ഷിയായ എന്‍.സി.പിയും. ഫോണ്‍കോള്‍ വിവാദത്തില്‍ എ.കെ ശശീന്ദ്രന്റെ രാജിക്ക് പിന്നാലെ എത്തിയ തോമസ് ചാണ്ടി ഇപ്പോള്‍ കടുത്ത അഴിമതി ആരോപണങ്ങള്‍ നേരിടുകയാണ്. മുഖ്യമന്ത്രിയടക്കമുള്ള മന്ത്രിമാര്‍ ആരോപണത്തോട് പ്രതികരിച്ചിട്ടില്ലെങ്കിലും ശക്തമായ പ്രക്ഷോഭവുമായി പ്രതിപക്ഷവും എന്‍.സി.പിയിലെ തന്നെ നേതാക്കളും രംഗത്തെത്തിയിട്ടുണ്ട്. സ്വന്തം പാര്‍ട്ടിയില്‍ നിന്ന് തന്നെ പ്രതിഷേധം ഉയര്‍ന്നതോടെ കടുത്ത സമ്മര്‍ദ്ദത്തിലാണ് തോമസ് ചാണ്ടിയും സര്‍ക്കാരും. മന്ത്രി തോമസ് ചാണ്ടിയുടെയും മകന്റെയും ഉടമസ്ഥതയിലുള്ള  ലേക് പാലസ് റിസോര്‍ട്ട് കമ്പനിയായ വാട്ടര്‍വേള്‍ഡ് ടൂറിസം കമ്പനി  വേമ്പനാട്ട് കായലിനോട് ചേര്‍ന്നുള്ള കൃഷിനിലമായ മാര്‍ത്താണ്ഡം കായല്‍ നികത്തിയതടക്കമുള്ള നിരവധി നിയമലംഘനങ്ങള്‍ നടത്തിയതായി കണ്ടെത്തിയിരിക്കുകയാണിപ്പോള്‍. ഇത്തരത്തില്‍ തോമസ് ചാണ്ടി നടത്തിയ നിയമ ലംഘനങ്ങളും അനധികൃത ഇടപാടുകളും എന്തൊക്കെയാണെന്ന് നോക്കാം.

  • വാട്ടര്‍വേള്‍ഡ് ടൂറിസത്തിനായി വാങ്ങിക്കൂട്ടിയത് മിച്ചഭൂമിയായി കര്‍ഷക തൊഴിലാളികള്‍ക്ക് പതിച്ചു നല്‍കിയ ഭൂമി.
     
  • കര്‍ഷകര്‍ക്ക് താമസിക്കാനായി കായലില്‍ നിന്നും 17 മീറ്റര്‍ വരെ ദൂരത്തില്‍ നികത്താമെന്ന് ഉത്തരവ്,  നികത്തിയത് 40 മീറ്ററിലേറെ.
     
  • രണ്ട് മീറ്റര്‍ വീതിയുള്ള സര്‍ക്കാര്‍ റോഡ് കയ്യേറി നികത്തി.
     
  • നികത്തുന്ന ആറ് ഏക്കറില്‍ അഞ്ച് അക്കറും കൃഷി ചെയ്തിരുന്ന ഭൂമി. 
     
  • പരാതി നല്‍കിയവക്കെതിരെ പോലീസില്‍ പരാതി നല്‍കി ഭീഷണിപ്പെടുത്തി.
     
  • കൃഷി ചെയ്യുന്ന പാടവും കായലും തമ്മില്‍ വേര്‍തിരിക്കുന്ന  പുറം ബണ്ടിന്റെ പരമാവധി വീതി മൂന്ന് മീറ്ററെന്ന് വ്യവസ്ഥ. ബണ്ടിന്റെ വീതി 36 മീറ്ററാക്കി മാറ്റി.
     
  • നിയമലംഘനങ്ങളെല്ലാം നടത്തിയത് തോമസ് ചാണ്ടി എം.എല്‍.എയും മന്ത്രിയുമായ ശേഷം.
     
  • നിലംനികത്തി ലേക്ക് പാലസിന് പാര്‍ക്കിംഗ്  സ്ഥലമൊരുക്കാന്‍ ആലപ്പുഴ മുന്‍ കളക്ടറുടെ ഒത്താശ.
     
  • വെള്ളം പോകാനുള്ള ചാല് മുഴുവന്‍ കല്ലുകെട്ടാനുള്ള കളക്ടറുടെ വിചിത്ര  ഉത്തരവുപയോഗിച്ച് പാടം നികത്തി.
     
PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

PP
About the Author

Prabeesh PP

2017 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റര്‍. ഡെവലപ്മെന്റ്റ് സ്റ്റഡീസിൽ ബിരുദാനന്തര ബിരുദവും ജേണലിസത്തില്‍ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. പ്രാദേശിക, കേരള, ദേശീയ അന്താരാഷ്ട്ര വാർത്തകൾ, സംസ്ഥാന, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകളും എന്റര്‍ടെയിന്‍മെന്റ്, ആരോഗ്യം തുടങ്ങിയ വിഷയങ്ങളിലും എഴുതുന്നു. ഒരു പതിറ്റാണ്ട് പിന്നിട്ട മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. മെയില്‍: prabeesh@asianetnews.inRead More...
click me!

Recommended Stories

കേന്ദ്രത്തിന്റേത് കടുംവെട്ട്!, സംസ്ഥാനത്തിന് വൻ തിരിച്ചടിയെന്ന് ധനമന്ത്രി, 'വായ്പാ പരിധിയിൽ 5900 കോടി വെട്ടിക്കുറച്ചു'
‘പോറ്റിയേ കേറ്റിയേ’ പാരഡി പാട്ട് വിവാദം; 'തെരഞ്ഞെടുപ്പിന് എഴുതിയ പാട്ടല്ല, പിന്നീട് മുന്നണികൾ പാട്ട് ഏറ്റെടുത്തു'; രചയിതാവ് ജിപി കുഞ്ഞബ്ദുള്ള