
വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് പാർലമെന്റിലേക്ക് അഖിലേന്ത്യാ കിസാൻ സംഘർഷ് കോർഡിനേഷൻ സമിതിയുടെ ആഭിമുഖ്യത്തിൽ കർഷകർ ഇന്ന് മാർച്ച് നടത്തും. കാർഷിക വിളകൾക്ക് ന്യായവില ഉറപ്പാക്കുക, കാർഷിക കടങ്ങൾ പൂർണമായി എഴുതിത്തള്ളുക, ഇവ നടപ്പാക്കാനായി പാർലമെന്റ് പ്രത്യേകം സമ്മേളിച്ച് നിയമം നിർമിക്കുക എന്നിവയാണ് മുഖ്യ ആവശ്യങ്ങൾ. മാർച്ചിന് മുന്നോടിയായി ദില്ലിയുടെ നാല് അതിരുകളിൽ നിന്ന് പുറപ്പെട്ട ജാഥകൾ രാംലീലാ മൈതാനിയിലേക്ക് എത്തിച്ചേർന്നിട്ടുണ്ട്.
അഖിലേന്ത്യാ കിസാൻ സംഘർഷ് കോർഡിനേഷൻ സമിതിയുടെ ആഭിമുഖ്യത്തിലാണ് രാജ്യതലസ്ഥാനത്ത് രണ്ട് ദിവസത്തെ സമരം സംഘടിപ്പിച്ചിരിക്കുന്നത്. കാർഷിക വിളകൾക്ക് ന്യായവില ഉറപ്പാക്കുക, കാർഷിക കടങ്ങൾ പൂർണമായി എഴുതിത്തള്ളുക, ഇവ നടപ്പാക്കാനായി പാർലമെന്റ് പ്രത്യേകം സമ്മേളിച്ച് നിയമം നിർമിക്കുക എന്നിവയാണ് മുഖ്യ ആവശ്യങ്ങൾ.
ഗുരു ഗ്രാം, നിസാമുദീൻ, ആനന്ദ് വിഹാർ, മജ്നു കാ ടില്ല എന്നിവിടങ്ങളിൽ കേന്ദ്രീകരിച്ച കർഷകർ ഉച്ചയോടെ രാംലീലാ മൈതാനിയിലേക്ക് പുറപ്പെട്ടു. വൈകിട്ട് സാംസ്കാരിക സന്ധ്യയും ഒരുക്കിയിട്ടുണ്ട്. നാളെ രാവിലെ രാംലീലാ ഗ്രൗണ്ടിൽ നിന്ന് പാർലമെന്റിലേക്ക് മാർച്ച് ആരംഭിക്കും. തുടർന്ന് കർഷകസമ്മേളനം ചേരും.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam