പ്രളയത്തിൽ ഒലിച്ചു പോയത് മൂന്ന് ജീവനുകൾ; അവശേഷിക്കുന്നത് ഒരാൾ മാത്രം

Published : Aug 28, 2018, 03:58 PM ISTUpdated : Sep 10, 2018, 04:02 AM IST
പ്രളയത്തിൽ ഒലിച്ചു പോയത് മൂന്ന് ജീവനുകൾ; അവശേഷിക്കുന്നത് ഒരാൾ മാത്രം

Synopsis

അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് വീൽചെയറിൽ കഴിഞ്ഞിരുന്ന റെനിയും മുത്തശ്ശി ശോശാമ്മയും റെനിയുടെ അച്ഛനായ ബേബിയുമായിരുന്നു ഈ വീട്ടിലെ താമസക്കാർ. വെള്ളം കയറി വന്ന സമയത്ത് റെനിക്കും മറ്റ് രണ്ട് പേർക്കും മുകളിലത്തെ നിലയിലെത്താൻ സാധിച്ചില്ല. 

ചെങ്ങന്നൂർ: ഇരച്ചെത്തിയ പ്രളയം  കൊണ്ടുപോയത് വികലാംഗനും വയോധികയുമടങ്ങുന്ന ഒരു വീട്ടിലെ മൂന്ന് ജീവനുകൾ. ഇനി ഈ വീട്ടിൽ ഒരാൾ മാത്രമേ അവശേഷിക്കുന്നുള്ളൂ. ആലപ്പുഴ ജില്ലയിലെ ചെങ്ങന്നൂരിൽ കണ്ണാടിക്കൽ വീട്ടിലാണ് ശാന്തമ്മ എന്ന വീട്ടമ്മ മാത്രം തനിച്ചായത്. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് വീൽചെയറിൽ കഴിഞ്ഞിരുന്ന റെനിയും മുത്തശ്ശി ശോശാമ്മയും റെനിയുടെ അച്ഛനായ ബേബിയുമായിരുന്നു ഈ വീട്ടിലെ താമസക്കാർ. വെള്ളം കയറി വന്ന സമയത്ത് റെനിക്കും മറ്റ് രണ്ട് പേർക്കും മുകളിലത്തെ നിലയിലെത്താൻ സാധിച്ചില്ല. 

ദിവസങ്ങള്‍ക്ക് മുന്‍പേ ഇവിടത്തെ വൈദ്യുതിബന്ധം വിച്ഛേദിക്കപ്പെട്ടിരുന്നു. അതിനാൽ പ്രളയത്തെക്കുറിച്ചുള്ള മുന്നറിയിപ്പുകളൊന്നും ഈ കുടുംബം അറിഞ്ഞില്ല. ബേബിയുടെ ഭാര്യ ശാന്തമ്മ മാത്രമാണ് ജീവനോടെ കരപറ്റിയത്. മൂന്നുപേരുടെയും മൃതദേഹങ്ങള്‍ കഴിഞ്ഞ ദിവസം സമീപത്തെ പള്ളിയില്‍ സംസ്കരിച്ചു. ശാന്തമ്മയും തിരിച്ചു വരാതായതോടെ കണ്ണാടിക്കലിലെ ഈ വീട് പ്രളയത്തിനുശേഷവും ഒറ്റപ്പെട്ടുകിടക്കുന്നു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

പ്രൈവറ്റ് ബസ്സിന് മുൻപിൽ സ്കൂട്ടർ വട്ടം വച്ചു, ചോദ്യം ചെയ്ത ബസ് ഡ്രൈവറെ സ്കൂട്ടറിന്‍റെ താക്കോൽ ഉപയോഗിച്ച് മുഖത്ത് കുത്തി പരിക്കേല്പിച്ചു
നോട്ടുപുസ്തകത്തില്‍ ഇടപാട് നടത്തിയതിന്‍റെ കണക്കുകള്‍, ജുവൈനല്‍ ഹോമില്‍ നിന്നും കുറ്റകൃത്യങ്ങളുടെ ലോകത്തേക്ക്; എംഡിഎംഎയുമായി കാപ്പ കേസ് പ്രതി പിടിയിൽ