
ചെന്നൈ: എയർ കണ്ടീഷണറിൽനിന്നും ഗ്യാസ് ചോർന്ന് ഒരു കുടുംബത്തിലെ മൂന്ന് പേർ മരിച്ചു. ചെന്നൈ കോയമ്പേട്ടിലെ തിരുവള്ളൂർ നഗരത്തിൽ തിങ്കളാഴ്ച്ച രാത്രിയാണ് സംഭവം. 35 വയസുള്ള കുടുംബനാഥൻ, ഭാര്യ ഇവരുടെ മകൻ എന്നിവരാണ് മരിച്ചത്.
വൈകിയും കുടുംബാഗംങ്ങളെ പുറത്ത് കാണാത്തതിനെ തുടർന്ന് അയൽക്കാരാണ് പൊലീസിൽ വിവരമറിയിച്ചത്. തുടർന്ന് പൊലീസ് എത്തി വീടിന്റെ വാതില്‍ തകർത്ത് അകത്ത് കടന്നെങ്കിലും മൂന്നു പേരും മരിച്ചിരുന്നു. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.
ഈ വർഷം മെയ്യിൽ ദില്ലിയിലെ ആദർശ് നഗർ പ്രദേശത്ത് എയർ കണ്ടീഷ്ണർ പൊട്ടിത്തെറിച്ച് ഒരു കുടുംബത്തിലെ പത്തും ഒമ്പതും വയസ്സുള്ള കുട്ടികൾ മരിച്ചിരുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam