
തിരുവനന്തപുരം: ഇടുക്കി കമ്പകക്കാനത്ത് ഒരു കുടുംബത്തിലെ നാല് പേരെ കൊലപ്പെടുത്തിയ സംഭവത്തിൽ തിരുവനന്തപുരം നിന്ന് മൂന്ന് പേരെ പൊലീസ് പിടികൂടി. പാങ്ങോട് സ്വദേശി ഷിബു, മുസ്ലീം ലീഗിന്റെ ഒരു പ്രാദേശിക നേതാവും മറ്റൊരാളുമാണ് പൊലീസ് കസ്റ്റഡിയിലുള്ളത്.
അതേസമയം കൊലപാതകം നടന്ന വീട്ടിൽ നിന്നും കണ്ടെത്തിയ വിരലടയാളങ്ങളെക്കുറിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചു. നാല് പേരുടെ വിരലടയാളങ്ങളിലാണ് സംശയം. വീട്ടുകാരുടേത് അല്ലാത്ത ഈ നാല് വിരലടയാളങ്ങൾ കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസിപ്പോൾ.
മന്ത്രവാദമടക്കമുള്ള ആഭിചാരക്രിയകൾ ചെയ്തിരുന്ന കൃഷ്ണനുമായി ഇടപെട്ടിരുന്നവരെ കേന്ദ്രീകരിച്ചാണ് പൊലീസ് അന്വേഷണം ഇപ്പോൾ പുരോഗമിക്കുന്നത്. നിധി കണ്ടെത്തി തരാം എന്ന് കൃഷ്ണൻ തമിഴ്നാട് സ്വദേശികളായ ചിലർക്ക് വാഗ്ദാനം നൽകിയിരുന്നതായും ഇവർ കൊലപാതകത്തിന് മുൻപുള്ള ദിവസങ്ങളിൽ കൃഷ്ണന്റെ വീട്ടിലെത്തിയതായും പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam