ഒളിക്യാമറ ഓപ്പറേഷന്‍; യോഗി സര്‍ക്കാരിലെ മൂന്ന് മന്ത്രിമാരുടെ സെക്രട്ടറിമാര്‍ അറസ്റ്റില്‍

By Web TeamFirst Published Jan 6, 2019, 10:50 AM IST
Highlights

നന എക്സൈസ് മന്ത്രി അർച്ചന പാണ്ഡെ, പിന്നാക്ക ക്ഷേമമന്ത്രി ഓംപ്രകാശ് രാജ്ഭർ, വിദ്യാഭ്യാസ മന്ത്രി സന്ദീപ് സിം​ഗ് എന്നിവരുടെ സെക്രട്ടറിമാരാണ് അറസ്റ്റിലായത്. ഒളിക്യാമറ ഓപ്പറേഷനിലൂടെയായിരുന്നു ഇവർക്കെതിരെയുള്ള നടപടി. 

ലഖ്നൗ: കൈക്കൂലി വാങ്ങിയതിനെ തുടർന്ന് ഉത്തർപ്രദേശിലെ മൂന്ന് മന്ത്രിമാരുടെ പേഴ്സണൽ  സെക്രട്ടറിമാരെ പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തു. ഖനന എക്സൈസ് മന്ത്രി അർച്ചന പാണ്ഡെ, പിന്നാക്ക ക്ഷേമമന്ത്രി ഓംപ്രകാശ് രാജ്ഭർ, വിദ്യാഭ്യാസ മന്ത്രി സന്ദീപ് സിം​ഗ് എന്നിവരുടെ സെക്രട്ടറിമാരാണ് അറസ്റ്റിലായത്. ഒളിക്യാമറ ഓപ്പറേഷനിലൂടെയായിരുന്നു ഇവർക്കെതിരെയുള്ള നടപടി. ഒരു വാർത്താ ചാനലാണ് ഇവർ കൈക്കൂലി വാങ്ങിക്കുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവിട്ടത്. 

ഇതിനെ തുടർന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോ​ഗി ആദിത്യനാഥ് പ്രത്യേക  സംഘത്തെ രൂപീകരിച്ച് അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. കൂടാതെ ദൃശ്യങ്ങൾ പുറത്തു വന്നതിനെ തുടർന്ന് സെക്രട്ടറിമാരെ സസ്പെൻഡ് ചെയ്തു. കഴിഞ്ഞ ദിവസമാണ് ഇവരെ അറസ്റ്റ് ചെയ്തത്. 

മന്ത്രി ഓംപ്രകാശ് രാജ്ഭറുടെ സെക്രട്ടറി നാൽപത് ലക്ഷം രൂപ വാങ്ങുന്നതിന്റെ ദൃശ്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. സംസ്ഥാനത്തിൽ ഭരണ നിർവ്വണത്തിൽ പൂർണ്ണ സത്യസന്ധത ആവശ്യ‍മാണെന്ന് യോ​ഗി ആദിത്യനാഥ് ആവർത്തിക്കുന്നതിന് പിന്നാലെയാണ് ഈ സംഭവം. അഴിമതിക്കെതിരെ മുഖം നോക്കാതെ നടപടി എടുക്കുമെന്നാണ് യോ​ഗിയുടെ പ്രഖ്യാപനം. 

click me!