കശ്‍മീരില്‍ സൈനിക ക്യാമ്പ് ആക്രമിച്ച മൂന്ന് ഭീകരരെ വധിച്ചു

Published : Feb 11, 2018, 06:38 AM ISTUpdated : Oct 05, 2018, 01:21 AM IST
കശ്‍മീരില്‍ സൈനിക ക്യാമ്പ് ആക്രമിച്ച മൂന്ന് ഭീകരരെ വധിച്ചു

Synopsis

ശ്രീനഗര്‍: ജമ്മുകശ്മീരിലെ സു‍ജ്‍വാനില്‍ കരസേന ക്യാമ്പ് ശനിയാഴ്ച പുലര്‍ച്ചെ ആക്രമിച്ച മൂന്ന് ഭീകരരെ സൈന്യം വധിച്ചു. ഒരു ഭീകരനെ കൂടി കണ്ടെത്താനുണ്ടെന്നാണ് സൂചന. ഇയാള്‍ക്കായി തെരച്ചില്‍ ഇന്നും തുടരും. ഇന്നലെ പുലര്‍ച്ചെയുണ്ടായ ഭീകരാക്രമണത്തില്‍ രണ്ട് സൈനികര്‍ കൊല്ലപ്പെടുകയും ഒമ്പത് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. 

ജമ്മു കശ്‍മീര്‍ സ്വദേശികളായ സൈനിക ഓഫീസര്‍മാരായ മദന്‍ ലാല്‍ ചൗധരി, അഷ്‌റഫ് അലി എന്നിവരാണ് വീരമൃത്യു വരിച്ചത്. പരിക്കേറ്റ രണ്ട് പേരുടെ നില ഗുരുതരമാണ്. ആക്രമണത്തിന് ശേഷം  സൈനിക ക്വാര്‍ട്ടേഴ്സിനുള്ളില്‍ ഒളിച്ചിരുന്ന ഭീകരരെ ഏറെ നേരത്തെ ഏറ്റുമുട്ടലിന് ശേഷമാണ് സൈന്യം വധിച്ചത്. നിരവധി ആയുധങ്ങളും അക്രമികളില്‍ നിന്ന് കണ്ടെടുത്തിട്ടുണ്ട്. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ഇസ്രയേൽ-ഇറാൻ യുദ്ധം അതീവ ഗുരുതരമായ ഘട്ടത്തിൽ, ഖമനേയിയുടെ വിലാപയാത്ര മാറ്റിവെച്ചു; ഇറാനിൽ മരണം 1000 കടന്നു
സര്‍ക്കാരിന് തിരിച്ചടി; മാര്‍ഗ നിര്‍ദേശങ്ങള്‍ അവഗണിച്ചു, ഇടുക്കിയിലെ പട്ടയവിതരണം വീണ്ടും തടഞ്ഞ് ഹൈക്കോടതി