പാവറട്ടി ഇരട്ടക്കൊലപാതകം; പ്രതിക്ക് ജീവപര്യന്തം ശിക്ഷ

By Web TeamFirst Published Jan 8, 2019, 11:16 PM IST
Highlights

2015 ഏപ്രിൽ ഏഴിന് പുലര്‍ച്ചെയായിരുന്നു സംഭവം. വെങ്കിടങ്ങ് കോഴിപ്പറമ്പ് ദേശത്തിലെ പരേതനായ മുഹമ്മദിന്റെ ഭാര്യ കുഞ്ഞിപ്പാത്തു, മകൾ സീന എന്നിവരെയാണ് പ്രതി ഉറങ്ങിക്കിടക്കുമ്പോൾ പെട്രോൾ ഒഴിച്ച് തീയിട്ടു കൊന്നത്. അയൽപ്പക്കത്ത് വീട് പണിക്കു വന്ന പ്രതിക്ക് സീനയെ വിവാഹം ചെയ്ത് കൊടുക്കണമെന്ന ആവശ്യം നിരസിച്ചതിലെ വൈരാഗ്യം മൂലമായിരുന്നു കൊലപാതകം

തൃശൂര്‍: പാവറട്ടി ഇരട്ടക്കൊലപാതക കേസിൽ പ്രതിക്ക് ജീവപര്യന്തം കഠിന തടവും, പത്ത് വർഷം കഠിന തടവും പിഴയും ശിക്ഷ. ബംഗാൾ സ്വദേശി റോബി എന്ന സോജിബുൾ അലിയെയാണ് അഡീഷണല്‍ ജില്ലാ കോടതി ശിക്ഷിച്ചത്.

2015 ഏപ്രിൽ ഏഴിന് പുലര്‍ച്ചെയായിരുന്നു സംഭവം. വെങ്കിടങ്ങ് കോഴിപ്പറമ്പ് ദേശത്തിലെ പരേതനായ മുഹമ്മദിന്റെ ഭാര്യ കുഞ്ഞിപ്പാത്തു, മകൾ സീന എന്നിവരെയാണ് പ്രതി ഉറങ്ങിക്കിടക്കുമ്പോൾ പെട്രോൾ ഒഴിച്ച് തീയിട്ടു കൊന്നത്. അയൽപ്പക്കത്ത് വീട് പണിക്കു വന്ന പ്രതിക്ക് സീനയെ വിവാഹം ചെയ്ത് കൊടുക്കണമെന്ന ആവശ്യം നിരസിച്ചതിലെ വൈരാഗ്യം മൂലമായിരുന്നു കൊലപാതകം.

കു‍ഞ്ഞിപ്പാത്തുവിന്‍റെ മൃതദേഹം പൂർണമായും കരിഞ്ഞ നിലയിലായിരുന്നു കണ്ടെടുത്തത്. ആശുപത്രിയിലെത്തിച്ച സീനയുടെ മൊഴിയാണ് കേസിൽ നിർണായകമായത്. കൊലപാതകത്തിന് ജീവപര്യന്തം കഠിന തടവും ഒരു ലക്ഷം രൂപ പിഴയും വീട് കത്തിച്ചതിന് പത്ത് വർഷം കഠിന തടവും 50000 രൂപ പിഴയുമാണ് ശിക്ഷ.പിഴയടക്കാത്ത പക്ഷം മൂന്ന് വർഷം കഠിന തടവ് കൂടി അനുഭവിക്കണം. ഗുരുവായൂർ സിഐ ആയിരുന്ന കോഴിക്കോട് അസി.പൊലീസ് കമ്മീഷണർ സുദർശന്‍റെ നേതൃത്ത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിച്ചത്.

click me!