ശബരിമല; ആക്രമണം ഉണ്ടാകുമെന്ന് റിപ്പോര്‍ട്ട്, മുംബൈ കേരള ഹൗസിന് കനത്ത സുരക്ഷ

Published : Jan 02, 2019, 01:58 PM ISTUpdated : Jan 02, 2019, 03:31 PM IST
ശബരിമല; ആക്രമണം ഉണ്ടാകുമെന്ന് റിപ്പോര്‍ട്ട്, മുംബൈ കേരള ഹൗസിന് കനത്ത സുരക്ഷ

Synopsis

ശബരിമല സമരവുമായി ബന്ധപ്പെട്ട് നേരത്തെ കേരള ഹൗസിലേക്ക് വിവിധ ഹിന്ദു സംഘടനകൾ പ്രതിഷേധങ്ങൾ നടത്തിയിരുന്നു. 

മുംബൈ: ശബരിമലയില്‍ യുവതികള്‍ പ്രവേശിച്ച പശ്ചാത്തലത്തില്‍ ആക്രമം ഉണ്ടാകുമെന്ന റിപ്പോർട്ടിനെ തുടർന്ന് മുംബൈ കേരള ഹൗസിന് നവി മുംബൈ പൊലിസ് സുരക്ഷ ശക്തമാക്കി. സിറ്റി പൊലീസ് കമ്മീഷണർ അടക്കം കേരള ഹൗസിനു മുന്നിൽ ക്യാമ്പ് ചെയ്യുകയാണ്. ശബരിമല സമരവുമായി ബന്ധപ്പെട്ട് നേരത്തെ കേരള ഹൗസിലേക്ക് വിവിധ ഹിന്ദു സംഘടനകൾ പ്രതിഷേധങ്ങൾ നടത്തിയിരുന്നു. 

ഇന്ന് പുലര്‍ച്ചെയാണ് കനക ദുര്‍ഗ, ബിന്ദു എന്നീ രണ്ട് യുവതികള്‍ സന്നിധാനത്ത് എത്തി ദര്‍ശനം നടത്തി മടങ്ങിയത്. ഭക്തരുടെ പ്രതിഷേധങ്ങളൊന്നും തന്നെ ഇവര്‍ മലകയറുമ്പോള്‍ ഉണ്ടായില്ല. നേരത്തേ മലചവിട്ടാനെത്തിയ ഇരുവരും പ്രതിഷേധത്തെ തുടര്‍ന്ന് തിരിച്ചിറങ്ങിയിരുന്നു.  ശബരിമല യുവതീ പ്രവേശനം മുഖ്യമന്ത്രി പിണറായി വിജയന്‍ സ്ഥിരീകരിച്ചതോടെ ബിജെപി അടക്കമുള്ള സംഘപരിവാര്‍ സംഘടനകളും കോണ്‍ഗ്രസും അടക്കം സര്‍ക്കാരിനെതിരെ രംഗത്തെത്തിയിരിക്കുകയാണ്. സംസ്ഥാനത്ത് ആകമാനം പ്രതിഷേധങ്ങള്‍ നടക്കുകയാണ്.
 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ആ മലയാളികളെ നിയന്ത്രിച്ചിരുന്നത് ചൈനീസ്, കംബോഡിയൻ സംഘങ്ങൾ; ദില്ലിയിലെ സൈബർ തട്ടിപ്പുകേസിൽ അന്വേഷണം ഊർജ്ജിതമാക്കി പൊലീസ്
ഇറിഡിയം തട്ടിപ്പ്: ആലപ്പുഴയിൽ ഒരു കുടുംബത്തിലെ നാല് പേർ പിടിയിൽ, തുക ഇരട്ടിയാക്കാമെന്ന് വാഗ്ദാനം ചെയ്ത് വാങ്ങിയത് 75 ലക്ഷം