
പെരുമ്പാവൂർ നഗരത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നിന്ന് ആയിരം കിലോയിലധികം നിരോധിത പുകയില ഉൽപ്പന്നങ്ങൾ പിടികൂടി. എക്സൈസും ആരോഗ്യ വകുപ്പും സംയുക്തമായി നടത്തിയ പരിശോധനയിലാണ് പുകയില പിടികൂടിയത്.
പെരുമ്പാവൂർ നഗരത്തിൽ നിരവധി ഇതര സംസ്ഥാനക്കാർ നിരോധിത പുകയില ഉൽപ്പന്നങ്ങൾ വിൽക്കുന്നതായി പരാതി വ്യാപകമായിരുന്നു. ഇതേത്തുടർന്നാണ് എക്സൈസും നഗര സഭയും ആരോഗ്യ വകുപ്പും സംയുക്തമായി പരിശോധന നടത്തിയത്. നഗരത്തിൻറെ വിവിധ ഭാഗത്ത് താൽക്കാലിക വിൽപ്പന കേന്ദ്രങ്ങൾ സ്ഥാപിച്ചാണ് നിരോധിത പുകയില വിൽപ്പന നടത്തിയിരുന്നത്. ഇതര സംസ്ഥാന തൊഴിലാളികളാണ്ഉപഭോക്താക്കളിലധികവും. മൂന്നു ദിവസം തുടർച്ചയായി നടത്തിയ പരിശോധനയിലാണ് പുകയില ഉൽപ്പന്നങ്ങൾ പിടികൂടിയത്. നൂറിലധികം വിൽപ്പനക്കാർക്കെതിരെ കേസെടുത്തു. അനധികൃതമായി സ്ഥാപിച്ചിരുന്ന കടകളും നീക്കം ചെയ്തു.
പിടിച്ചെടുത്ത പുകയില ഉൽപ്പന്നങ്ങൾ നശിപ്പിച്ചു. അനധികൃത കടകളിലെ ഉപകരണങ്ങൾ നഗരസഭ കോന്പൗണ്ടിൽ സൂക്ഷിച്ചിരിക്കുകയാണ്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam