തിരച്ചില്‍ വ്യര്‍ത്ഥമായി; ആ കുഞ്ഞിനെ കുരങ്ങന്‍ കൊന്നു

Web Desk |  
Published : Apr 02, 2018, 09:20 AM ISTUpdated : Jun 08, 2018, 05:43 PM IST
തിരച്ചില്‍ വ്യര്‍ത്ഥമായി; ആ കുഞ്ഞിനെ കുരങ്ങന്‍ കൊന്നു

Synopsis

തിരച്ചില്‍ വ്യര്‍ത്ഥമായി; കുരങ്ങന്‍ തട്ടിയെടുത്ത കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തി ശരീരമാസകലം പരിക്കേറ്റ നിലയിലാണ് കുട്ടിയെ കണ്ടെത്തിയത്

ഭുവനേശ്വര്‍: ഇരുപത്തിനാലു മണിക്കൂര്‍ നീണ്ട തിരച്ചില്‍ വ്യര്‍ത്ഥമായി. അമ്മയുടെ അരികില്‍ നിന്ന് കുരങ്ങന്‍ തട്ടിയെടുത്ത 16 ദിവസം പ്രായമായ ആണ്‍കുട്ടിയെ കിണറ്റിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ശരീരമാസകലം പരിക്കേറ്റ നിലയിലാണ് കുട്ടിയെ കണ്ടെത്തിയത്. മരങ്ങള്‍ക്കിടയിലൂടെ ഓടുമ്പോള്‍ കുരങ്ങിന്റെ കൈയില്‍ നിന്ന് താഴെ വീണതാകാം എന്നാണ് നിഗമനം. 15അടി താഴ്ചയുള്ള കിണറ്റില്‍ നിന്ന് കുഞ്ഞിന്റെ മൃതശരീരം കരയ്ക്കെത്തിച്ചു. ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം പോസ്റ്റ് മോര്‍ട്ടത്തിനായി കൊണ്ടു പോയി. 

ഇന്നലെയാണ് 16 ദിവസം പ്രായമായ ആണ്‍കുട്ടിയെ അമ്മയുടെ അരികില്‍ നിന്ന് കുരങ്ങന്‍ തട്ടിയെടുത്തത്. കുഞ്ഞിന് വേണ്ടിയുള്ള തിരച്ചിലില്‍ ആയിരുന്നു കട്ടക്ക് മുഴുവന്‍. സായുധരായ പൊലീസിന്റെ പ്രത്യേക സംഘം വരെയുണ്ട് പതിനാറ് ദിവസം പ്രായമായ കുട്ടിയ്ക്ക് വേണ്ടിയുള്ള തിരച്ചിലില്‍ ഭാഗമായിരുന്നു.  കുഞ്ഞിന്റെ കരച്ചില്‍ കേട്ട് ഉണര്‍ന്ന അമ്മ കാണുന്നത് മകനെ കരങ്ങളിലാക്കി മരങ്ങളിലൂടെ കുതിക്കുന്ന കുരങ്ങിനെയാണ്. വനംവകുപ്പ് ഉദ്യോഗസ്ഥരടക്കം അടങ്ങുന്ന സംഘമാണ് ഗ്രാമീണര്‍ക്ക് ഒപ്പം തിരച്ചില്‍ നടത്തുന്നുണ്ട്. 

കട്ടക്കില്‍ കുരങ്ങിന്റെ ആക്രമണം രൂക്ഷമാണെന്ന പരാതിയ്ക്ക് പിന്നാലെയാണ് കുഞ്ഞിനെ തട്ടിക്കൊണ്ട് പോകുന്നത്. വനംവകുപ്പ് ഉദ്യോഗസ്ഥര്‍ യഥായസമയം നടപടി സ്വീകരിക്കാത്തതാണ് ഗ്രാമത്തിലേയ്ക്ക് കുരങ്ങിന്റെ ആക്രമണം ഇത്രകണ്ട് രൂക്ഷമാകുന്നതിന് പിന്നിലെന്നാണ് ആരോപണം.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

കണ്ണീരണിഞ്ഞ് നാട്, സുഹാന് വിട നൽകി സഹപാഠികളും അധ്യാപകരും, പൊതുദര്‍ശനത്തിനുശേഷം ഖബറടക്കം
പക്ഷിപ്പനി; ആലപ്പുഴയിൽ കോഴി വിഭവങ്ങളുടെ വിപണനം തടഞ്ഞു, 30 മുതൽ ഹോട്ടലുകൾ അടച്ചിടും, പ്രതിഷേധവുമായി ഹോട്ടൽ ഉടമകൾ