
അമേരിക്കൻ പ്രസിഡൻ്റ് ഡൊണൾഡ് ട്രംപിനെയും ട്രംപിൻ്റെ ട്വീറ്റുകളെയും ഇഷ്ടമല്ലാത്തവരാണോ നിങ്ങൾ? എന്നാൽ ഇനി ഒന്നും നോക്കണ്ട. ട്രംപിൻ്റെ ട്വീറ്റുകൾ ഇനി മുതൽ നിങ്ങളുടെ ടോയിലറ്റ് പേപ്പറാകും. ഡൊണൾഡ് ട്രംപിൻ്റെ ട്വീറ്റുകൾ അച്ചടിച്ച ടോയിലറ്റ് പേപ്പർ ആമസോണിൽ ലഭിക്കും.ആമസോണിൽ 9.99 ഡോളർ വിലയിട്ടിരിക്കുന്ന റോളുകൾ വിപണിയിൽ എത്തിയ ദിവസം തന്നെ ചൂടപ്പം പോലെ വിറ്റുതീർന്നു. കൂടുതൽ സ്റ്റോക്ക് എത്തിക്കാനുള്ള നീക്കത്തിലാണ് കമ്പനി.
ട്രംപിൻ്റെ 'ഫ്ലഷ്' ചെയ്യാവുന്ന ട്വിറ്റർ സന്ദേശങ്ങൾ അടങ്ങിയ റോൾ ടോയ്‍ലറ്റ് ട്വീറ്റ്സ് എന്ന റീട്ടെയ്ൽ സ്ഥാപനമാണ് ഓൺലൈൻ വിപണിയിൽ എത്തിച്ചത്. ട്രംപിൻ്റെ ഫോട്ടോയുളള ടോയിലറ്റ് റോളുകളും ആമസോണിൽ ലഭിക്കും. ട്രംപിൻ്റെ വിവാധ ട്വീറ്റുളാണ് ടോയിലറ്റ് പേപ്പറിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ട്രംപ് ടോയിലറ്റ് പേപ്പറുകൾക്ക് മികച്ച പ്രതികരണമാണ് സോഷ്യൽ മീഡിയയിലൂടെ ലഭിക്കുന്നത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam