കല്‍പ്പറ്റ കീഴടക്കി വാനരസേന

Published : Jan 21, 2018, 08:27 AM ISTUpdated : Oct 04, 2018, 11:14 PM IST
കല്‍പ്പറ്റ കീഴടക്കി വാനരസേന

Synopsis

വയനാട്: കുരങ്ങ് ശല്യത്താല്‍ വലയുന്ന ചില ഉത്തരേന്ത്യന്‍ നഗരങ്ങളുടേതിന് സമാനമാണിപ്പോള്‍ വയനാടിന്റെ ഭരണസിരാകേന്ദ്രമായ കല്‍പ്പറ്റയുടെ അവസ്ഥ. വര്‍ഷങ്ങളായി നഗരത്തിന് ഈ ദുരവസ്ഥ തുടങ്ങിയിങ്കിലും ഇത്തവണ കുരങ്ങ് ശല്യം അസഹനീയമാണ്. വാനരസേനയെ നിയന്ത്രിക്കാന്‍ കല്‍പ്പറ്റ നഗരസഭ പ്രത്യേക ഫണ്ട് തന്നെ നീക്കിവെച്ചിരിക്കുകയാണിപ്പോള്‍. 

നഗരസഭയ്ക്കകത്തും സിവില്‍ സ്‌റ്റേഷനിലും കുരങ്ങന്‍മാരുടെ വിളയാട്ടമാണ്. ഓഫീസുകളില്‍ കയറി ഭക്ഷണം തട്ടിപ്പറിച്ചും പോരാഞ്ഞ് അവിടെ വൃത്തികേടാക്കിയ ശേഷമേ പിന്മാറുകയുള്ളൂവെന്നും ജീവനക്കാര്‍ പറഞ്ഞു. ഏതാനും ദിവസം മുമ്പ് കലക്ടറേറ്റ് വളപ്പിലെ ടാങ്കില്‍ വീണ് രണ്ട് കുരങ്ങന്മാര്‍ ചാവുകയും ചെയ്തു. 

വികൃതി കുരങ്ങന്മാരെ കൂട്ടത്തോടെ കൂട്ടിലാക്കി കാട്ടില്‍ തുറന്നുവിടുന്ന പദ്ധതി ജില്ല ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ നടപ്പാക്കിയിരുന്നെങ്കിലും ഓരോ വര്‍ഷവും വാനരന്മാര്‍ നഗരം കീഴടക്കുകയാണ്. വീടുകളിലാകട്ടെ വസ്ത്രങ്ങള്‍ അലക്കി ആറാനിടുന്ന താമസം അതും കൈക്കലാക്കി മുങ്ങുകയാണ് ചില കുരങ്ങുകളുടെ സ്ഥിരം പരിപാടി. ആസ്ബസ്‌റ്റോസ്, ഓട് വീടുകളുടെ മുകളില്‍ സദാസമയവും ഇവയുണ്ട്. ഓടിളക്കി വെക്കുന്നത് മറ്റൊരു നേരംപോക്കാണ്. നഗരപ്രാന്തങ്ങളില്‍ മുമ്പേ തന്നെ വാനരശല്യം രൂക്ഷമായിരുന്നെങ്കിലും ഇവ കൂട്ടത്തോടെ നഗരത്തിലെത്തിയതോടെയാണ് വാര്‍ത്തകളില്‍ ഇടംപിടിച്ചത്.

സ്വച്ഛ് ഭാരത് പദ്ധതിയില്‍ ഒന്നാമതെത്തി രാജ്യത്തിന് മാതൃകയായ ജില്ലയാണെങ്കിലും ജില്ലാ ആസ്ഥാനത്തെ ബൈപ്പാസില്‍ കുമിഞ്ഞ് കൂടുന്ന പ്ലാസ്റ്റിക്ക് മാലിന്യം  കുരങ്ങന്മാര്‍ ഭക്ഷണമാക്കുന്നതായി പ്രദേശവാസികള്‍ പറയുന്നു. ഭക്ഷണ അവശിഷ്ടങ്ങളോടൊപ്പം പ്ലാസ്റ്റിക് കവറുകളും ഇവ അകത്താക്കുകയാണത്രേ. മാലിന്യം തള്ളലിനെതിരെ നടപടിയെടുക്കാത്ത പക്ഷം നഗരം ചീഞ്ഞുനാറുന്നതിനൊപ്പം കുരങ്ങുകളുടെ കൂട്ടമരണത്തിനും ഇത് ഇടയാക്കുമെന്ന് നാട്ടുകാര്‍ സൂചിപ്പിച്ചു.


 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

BK
About the Author

Balu KG

2017 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റര്‍. ബിരുദാനന്തര ബിരുദവും മാസ് കമ്യൂണിക്കേഷനിൽ ഡിപ്ലോമയും. കേരള, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകള്‍, ആരോഗ്യം, ശാസ്ത്രം, ചരിത്രം, ഫോട്ടോഗ്രഫി, എണ്‍വയോണ്‍മെന്‍റല്‍ സയന്‍സ്, എന്‍റര്‍ടൈന്‍മെന്‍റ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. 17 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്‌റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്‍റ്, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: balu.kg@asianetnews.inRead More...
click me!

Recommended Stories

തദ്ദേശതെരഞ്ഞെടുപ്പ് ജനവിധി; സമഗ്ര വിലയിരുത്തലിന് സിപിഎം, നേതൃയോഗം ഇന്ന് മുതൽ തിരുവനന്തപുരത്ത്
'ഇന്ത്യയുടെ തലസ്ഥാനം ബെംഗളൂരു ആവണം', പറയുന്നത് ഡൽഹിക്കാരിയായ യുവതി, പിന്നാലെ സോഷ്യൽ മീഡിയ, വീഡിയോ