പരോളിനിറങ്ങിയ ടിപി കേസ് പ്രതി കൊടിസുനി ക്വട്ടേഷന്‍റെ പേരില്‍ അറസ്റ്റില്‍

Published : Feb 14, 2019, 06:28 AM ISTUpdated : Feb 14, 2019, 06:33 AM IST
പരോളിനിറങ്ങിയ ടിപി കേസ് പ്രതി കൊടിസുനി ക്വട്ടേഷന്‍റെ പേരില്‍ അറസ്റ്റില്‍

Synopsis

യുവാവിന്‍റെ സഹോദരനെ വയനാട്ടിലേക്ക് തട്ടിക്കൊണ്ടു പോയി. തോക്കുചൂണ്ടി ഭീഷണിപ്പെടുത്തി ക്രൂരമായി പീഡിപ്പിച്ചു. രക്ഷപ്പെടുത്തിയിട്ടും വീട്ടിലെത്തിയും ഭീഷണി തുടർന്നു

കൂത്തുപ്പറമ്പ്: ടി.പി. വധക്കേസിൽ ശിക്ഷ അനുഭവിക്കുന്നതിനിടെ പരോളിലിറങ്ങി ക്വട്ടേഷനേറ്റെടുത്ത കൊടിസുനി അറസ്റ്റിൽ. കൂത്തുപറമ്പ് സ്വദേശിയായ യുവാവിനെ സ്വർണ്ണക്കടത്തിന് ഉപയോഗിച്ചതുമായി ബന്ധപ്പെട്ട കേസിലാണ് അറസ്റ്റ്. യുവാവിന്‍റെ കൈയിൽ നിന്ന് സ്വർണ്ണം നഷ്ടമായതോടെ പണം തിരികെക്കിട്ടാൻ യുവാവിന്‍റെ സഹോദരനെ തട്ടിക്കൊണ്ടുപോയി മർദിക്കുകയായിരുന്നു. മറ്റ് മൂന്ന് പേർ കൂടി ഈ കേസിൽ അറസ്റ്റിലായിട്ടുണ്ട്.

സ്വർണ്ണക്കടത്തിനായി കൊടിസുനിയും സംഘവും ഗൾഫിലേക്കയച്ച റാഷിദെന്ന യുവാവ് ഡിസംബർ എട്ടിന് തിരികെയെത്തി. രഹസ്യഭാഗത്ത് ഒളിപ്പിച്ച് എത്തിച്ച സ്വർണവുമായി കൊച്ചിയിൽ നിന്ന് കണ്ണൂരിലേക്ക് ട്രെയിൻ യാത്രക്കിടെ 14 ലക്ഷം വില വരുന്ന സ്വർണ്ണം നഷ്ടമായി. ഈ പണം തിരികെക്കിട്ടാൻ യുവാവിനെയും സഹോദരനെയും ഭീഷണിപ്പെടുത്തിയതാണ് കേസ്. അന്ന് കൊടിസുനിയുടെ സംഘാംഗങ്ങൾ ഭീഷണി നടത്തിയിരുന്നു.

യുവാവിന്‍റെ സഹോദരനെ വയനാട്ടിലേക്ക് തട്ടിക്കൊണ്ടു പോയി. തോക്കുചൂണ്ടി ഭീഷണിപ്പെടുത്തി ക്രൂരമായി പീഡിപ്പിച്ചു. രക്ഷപ്പെടുത്തിയിട്ടും വീട്ടിലെത്തിയും ഭീഷണി തുടർന്നു. ഇവരുടെ ഉമ്മ നൽകിയ പരാതിയിലാണ് അന്വേഷണവും അറസ്റ്റും. കൊടിസുനി ഈ സമയം പരോളിലായിരുന്നുവെന്ന് പോലീസ് പറയുന്നു. 

സജീർ, സമീർ, പ്രകാശ് എന്നീ 3 പേർ കൂടി പിടിയിലായി. കൂടുതൽ പേർ പിടിയിലാകാനുണ്ട്. ടി.പി വധക്കേസ് പ്രതി കുഞ്ഞനനന്തനുമായി ബന്ധപ്പെട്ട വിവാദങ്ങൾക്കിടെയാണ് കൊടിസുനി പരോളിലിറങ്ങി ക്വട്ടേഷനെടുത്ത് അറസ്റ്റിലാകുനനത് എന്നതാണ് ശ്രദ്ധേയം. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ആന്ധ്രാ രജിസ്ട്രേഷനിലുള്ള സ്കോര്‍പിയോ കുതിച്ചെത്തി, പട്ടാപകൽ യുവാവിന തട്ടിക്കൊണ്ടുപോയി; കര്‍ണാടകയിൽ നിന്ന് പിടികൂടി പൊലീസ്
ബുർഖ ധരിക്കാതെ വീടിന് പുറത്ത് പോയത് ഇഷ്ടപ്പെട്ടില്ല; ഭാര്യയെയും രണ്ട് പെൺമക്കളെയും കൊലപ്പെടുത്തി കുഴിച്ചുമൂടി യുവാവ്, സംഭവം യുപിയിൽ