
കോഴിക്കോട്: വെളളപ്പൊക്കത്തെത്തുടർന്ന് മൈസൂരു വയനാട് ദേശീയപാതയിലേർപ്പെടുത്തിയ ഗതാഗതനിയന്ത്രണം നിയന്ത്രണം നീക്കി. ബീച്ചനഹളളി ഡാമിന്‍റെ ഷട്ടറുകൾ താഴ്ത്തിയതിനെത്തുടർന്ന് നഞ്ചൻഗോഡ് ഭാഗത്ത് ദേശീയപാതയിൽ നിന്ന് വെളളമിറങ്ങി. കഴിഞ്ഞ മൂന്ന് ദിവസമായി ദേശീയപാതയിൽ ഗതാഗതം പൂർണമായി സ്തംഭിച്ചിരുന്നു.
സമാന്തരപാത വഴിയാണ് വാഹനങ്ങൾ കടത്തിവിട്ടിരുന്നത്. കബനിയിലെ നീരൊഴുക്ക് കുറഞ്ഞതിനാലാണ് വൈകീട്ട് ആറ് മണിയോടെ ഷട്ടറുകൾ പകുതി താഴ്ത്തിയത്. വയനാട്ടിൽ റെഡ് അലർട്ട് തുടരുന്ന സാഹചര്യത്തിൽ എപ്പോൾ വേണമെങ്കിലും ബീച്ചനഹളളി ഡാമിന്‍റെ ഷട്ടറുകൾ കൂടുതൽ ഉയർത്തിയേക്കാമെന്ന മുന്നറിയിപ്പും നൽകിയിട്ടുണ്ട്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam