
ജിദ്ദ: സൗദിയിൽ ഗതാഗത നിയമ ലംഘനങ്ങൾ നടത്തുന്നവർക്കു ലഭിക്കുന്ന പിഴയ്ക്കും തടവിനും പകരം ട്രാഫിക് വിഭാഗം ബദൽ ശിക്ഷ നടപ്പിലാക്കി തുടങ്ങി. ആശുപത്രിയിൽ കഴിയുന്ന രോഗികളുടെ പരിചരണ ചുമതലയാണ് നിയമ ലംഘനം നടത്തുന്നവർക്ക് നൽകുന്നത്.
ഗതാഗത നിയമ ലംഘനങ്ങൾ നടത്തുന്നവർക്കു ലഭിക്കുന്ന പിഴയ്ക്കും തടവിനും പകരമായാണ് ട്രാഫിക് വിഭാഗം ബദൽ ശിക്ഷ നടപ്പിലാക്കി തുടങ്ങിയത്.
നിയമലംഘനം നടത്തിയവർക്കു ബദൽ ശിക്ഷയായി ലഭിക്കുന്നത് ആശുപത്രിയില്‍ കഴിയുന്ന രോഗികളുടെ പരിചരണമാണ്. ഒരു ദിവസത്തിൽ നിശ്ചിത സമയം മാത്രമാണ് ഇത്തരം സേവനങ്ങൾ ചെയ്യേണ്ടത്.
കിഴക്കൻ പ്രവിശ്യയില്‍ 412 പേരെയാണ് ഇത്തരം ബദല്‍ ശിക്ഷക്ക് വിധേയമാക്കിയതെന്നു ട്രാഫിക് ഡയറക്ടറേറ്റ് അറിയിച്ചു. ഗതാഗത നിയമലംഘനം നടത്തുന്നവരുടെ ഡ്രൈവിംഗ് സ്വഭാവത്തിൽ മാറ്റം വരുത്തുന്നതിനും അവബോധം വർദ്ധിപ്പിക്കുന്നതിനും ഇത്തരം ബദൽ ശിക്ഷാ നടപടിമൂലം സാധിക്കുമെന്നാണ് ട്രാഫിക് ഡയറക്ടറേറ്റ് വിലയിരുത്തുന്നത്.
അതേസമയം റോഡപകടങ്ങള്‍ കുറച്ചു കൊണ്ടു വരുകയെന്ന ലക്ഷ്യത്തോടെ നൂതന സാങ്കേതി വിദ്യ ഉപയോഗിച്ച് നിയമ ലംഘനങ്ങള്‍ കണ്ടെത്തുന്ന പദ്ദതിക്ക് തുടക്കം കുറിച്ചതായി ഹൈവേ പോലീസ് വക്താവ് ബ്രിഗേഡിയര്‍ സാമി അല്‍ ഷുവൈരിഖ് അറിയിച്ചു. അപകടങ്ങള്‍ കൂടിയ നിരത്തുകളിലാണ് മികച്ച സാങ്കേതി വിദ്യയുടെ സഹായത്താൽ നിയമ ലംഘനങ്ങള്‍ കണ്ടെത്തുന്ന സംവിധാനം നടപ്പിലാക്കുകയെന്നും ഹൈവേ പോലീസ് വക്താവ് പറഞ്ഞു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam