
ദില്ലി: മഴവിൽ വർണങ്ങൾക്ക് താഴെ ക്യാറ്റ് വാക്കുമായി ഭിന്ന ലിംഗക്കാരുടെ അതുല്യമായ ഫാഷൻ ഷോ. ദില്ലിയിലെ കിട്ടി സു ലളിത് ഹോട്ടലിൽ ആയിരുന്നു ഷോ അരങ്ങേറിയത്. മിസ് ട്രാൻസ് ക്യൂൻ, ലളിത് ഗ്രൂപ്പിലെ ഭിന്നലംഗക്കാരായ രണ്ട് സ്റ്റാഫും ഇന്ത്യൻ ഡ്രാഗ് ക്യൂൻ തുടങ്ങിയവർ മോഡലുകൾ ആയി അണിനിരന്നു.
ഭിന്നശേഷിക്കാരനായ ഡിജെ വരുൺ കുല്ലർ ആണ് ഷോയ്ക്ക് വേണ്ടിയുള്ള സംഗീത മിശ്രണം നടത്തിയത്. പ്രമുഖ ഇന്ത്യൻ ഡിസൈനർമാരായ രോഹിത് ബാൽ, തരുൺ തഹ്ലിയാനി, നമ്രത ജോഷിപുര, ഗൗരി നൈനിക തുടങ്ങിയവർ രൂപകൽപ്പന ചെയ്ത വേഷങ്ങളിലാണ് ഭിന്ന ലിംഗക്കാർ റാമ്പിൽ എത്തിയത്.
പുതുവൽസര വേളയിൽ സ്നേഹത്തിന്റെയും ഉൾക്കൊള്ളലിന്‍റെയും സന്ദേശം പകരുക എന്ന ലക്ഷ്യത്തോടെയാണ് ഷോ സംഘടിപ്പിച്ചത്.
ഇതേ വേദിയിൽ നേരത്തെ സ്ത്രീവേഷമിട്ട പുരുഷൻമാർ അണിനിരന്ന ഡ്രാഗ് കലാകാരൻമാരുടെ ഫാഷൻ ഷോ അരങ്ങേറിയിരുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam