സംസ്ഥാനത്ത് ട്രഷറി നിയന്ത്രണം നീക്കി; പണം പിൻവലിക്കാൻ തടസമില്ലെന്ന് ധനമന്ത്രി

Published : Jan 17, 2018, 01:37 PM ISTUpdated : Oct 04, 2018, 06:00 PM IST
സംസ്ഥാനത്ത് ട്രഷറി നിയന്ത്രണം നീക്കി; പണം പിൻവലിക്കാൻ തടസമില്ലെന്ന് ധനമന്ത്രി

Synopsis

തിരുവനന്തപുരം: സംസ്ഥാനത്ത് ട്രഷറി നിയന്ത്രണം നീക്കി. തദ്ദേശഭരണ സ്ഥാപനങ്ങൾക്കും, പദ്ധതി ചെലവിനുള്ള പണത്തിനും ഇനി തടസ്സമുണ്ടാകില്ല. റബ്ബര്‍കര്‍ഷകര്‍ക്കുള്ള  42 കോടി രൂപയും കെഎസ്ആര്‍ടിസിയുടെ ഒരുമാസത്തെ പെൻഷനുള്ള പണവും അനുവദിച്ചു

പൊതുവിപണിയിൽ നിന്ന് രണ്ടായിരം കോടി രൂപ കടമെടുത്തതോടെയാണ് പ്രതിസന്ധി നീങ്ങുന്നത്. അടുത്ത രണ്ട് മാസവും രണ്ടായിരം കോടി വീതം വീണ്ടുമെടുക്കും. 25ലക്ഷത്തിന് മുകളിലുള്ള തുക പിൻവലിക്കാൻ ധനവകുപ്പിന്റെ മുൻകൂര്‍ അനുമതി വേൺണമെന്ന വ്യവസ്ഥ മാറി. അതിപ്പോൾ അഞ്ച് കോടി രൂപ വരെയാക്കി. റബ്ബര്‍ കര്‍ഷകര്‍ക്കുള്ള വിലസ്ഥിരതാ ഫണ്ട് 42 കോടിക്ക് പുറമെ റബ്ബര്‍ ബോര്ഡ്ബില്ലിട്ട 21 കോടി അടുത്ത ആഴ്ച. ഒരുമാസത്തെ പെൻഷന് 60 കോടി രൂപയാണ് കെഎസ്ആര്‍ടിസിക്ക് താൽകാലികാശ്വാസമായെങ്കിലും സാമ്പത്തിക ഞെരുക്കത്തിന് അയവില്ല. 

ജിഎസ്ടി വരുമാനം കുറവാണ്. ഖജനാവിലേക്കുള്ള വരവുംചെലവും തമ്മിൽ വിടവുണ്ട്. ധനക്കമ്മിയും റവന്യു കമ്മിയും കുറക്കുമെന്നും ചെലവ് ചുരുക്കൽ നിര്‍ദ്ദേശങ്ങൾ ഉൾപ്പെടുന്നതാകും ബജറ്റ്. വിലക്കയറ്റം പിടിച്ച് നി‍ർത്താൻ ഇന്ധന വില കുറയ്ക്കില്ലെന്നും ധനമന്ത്രി പറഞ്ഞു. സ്റ്റാമ്പ് ഡ്യൂട്ടിയും രജിസ്ട്രേഷനും ജിഎസ്ടിയിൽ ലയിപ്പിക്കാനുള്ള കൗണ്‍സിൽ നിര്‍ദ്ദേശത്തെ എന്ത് വിലകൊടുത്തും എതിര്‍ക്കാനാണ് നീക്കം. കൗണ്‍സിൽ തീരുമാനം അംഗീകരിച്ചാൽ 3000 കോടി വരുമാനത്തിൽ പകുതിപോലും സംസ്ഥാന ഖജനാവിലെത്താത്ത അവസ്ഥയുണ്ടാകുമെന്നാണ് ധനവകുപ്പിന്റെ കണക്ക് കൂട്ടൽ. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

'കുടിയൊഴിപ്പിച്ച ആളുകളെ കാണാനാണ് റഹീം പോയത്, അല്ലാതെ ഇംഗ്ലീഷ് വ്യാകരണ പരീക്ഷ എഴുതാനല്ല'; മന്ത്രി വി ശിവൻകുട്ടി
സുപ്രധാന യോഗം വിളിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി; കേന്ദ്ര ബജറ്റ് അവതരണത്തിന് മുൻപ് സാമ്പത്തിക വിദഗ്‌ദരെ കാണും