ആര്‍ക്കും എതിരായല്ല വനിതാ മതില്‍ : കെ ബി ഗണേഷ് കുമാര്‍

By Web TeamFirst Published Dec 21, 2018, 5:13 PM IST
Highlights

ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ ജനപ്രതിനിധിയായാണ് താൻ വനിതാ മതിലിൽ സഹകരിക്കുന്നത്. വനിതാ മതിലിന് ജാതിയും മതവുമില്ല. തുടർന്നും സജീവമായി വനിതാ മതിലിൽ സഹകരിക്കുമെന്നും ഗണേഷ്  കുമാര്‍.

കൊല്ലം:  വനിതാ മതിലില്‍ എന്‍എസ്എസിനെ തിരുത്തി ഗണേഷ് കുമാര്‍ രംഗത്ത്. നവേത്ഥാന മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച് സംസ്ഥാന സര്‍ക്കാറിന്‍റെ നേതൃത്വത്തില്‍ നടക്കുന്ന വനിതാ മതില്‍ ആര്‍ക്കും എതിരല്ലെന്ന് കെ ബി ഗണേഷ് കുമാര്‍. ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ ജനപ്രതിനിധിയായാണ് താൻ വനിതാ മതിലിൽ സഹകരിക്കുന്നത്. വനിതാ മതിലിന് ജാതിയും മതവുമില്ല. തുടർന്നും സജീവമായി വനിതാ മതിലിൽ സഹകരിക്കുമെന്നും ഗണേഷ്  കുമാര്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. 

പത്തനാപുരം നിയോജക മണ്ഡലത്തിൽ വനിത‌ാ മതിലിന്‍റെ സംഘാടക സമിതി യോഗത്തിൽ പങ്കെടുത്തു സംസാരിക്കുകയായിരുന്നു ഗണേഷ് കുമാര്‍. വനിതാ മതിലിന്‍റെ പത്തനാപുരം നിയോജകമണ്ഡലം മുഖ്യ സംഘാടകനാണ് ഗണേഷ് കുമാര്‍. ഇതോടെ എന്‍എസ്എസിന്‍റെ വാദങ്ങളെ തള്ളിക്കളയുകയാണ് ഗണേഷ് കുമാര്‍. 

വനിതാ മതിലിൽ ഉറച്ച് നിൽക്കുമെന്ന് കേരള ദളിത് ഫെഡറേഷൻ പ്രസിഡൻറ് കെ രാമഭദ്രനും പറഞ്ഞു. വനിതാ മതിലിൽ പങ്കെടുക്കുന്നുവെന്ന പേരിൽ തന്നെ കോൺഗ്രസിൽ നിന്ന് പുറത്താക്കില്ലെന്നും അദ്ദേഹം പറഞ്ഞു.  തലയിൽ ആൾതാമസം ഉള്ള ആരും അത്തരത്തിലുള്ള നിലപാട് സ്വീകരിക്കിലെന്നും കോൺഗ്രസിൽ പുരോഗമന നിലപാട് ഉള്ളവർ ഉണ്ടെന്നും അദ്ദേഹം പറഞ്ഞു. താന്‍ 49 വർഷമായി കോൺഗ്രസിൽ പ്രവർത്തിക്കുന്നു. വനിതാ മതിലിന്‍റെ പേരില്‍ തനിക്കെതിനെ കോണ്‍ഗ്രസില്‍ നിന്ന് നടപടിയുണ്ടാകില്ലെന്നും അദ്ദേഹം പറഞ്ഞു. 

click me!