ദില്ലിയിലും ഉത്തർപ്രദേശിലും ഭൂചലനം; ഉത്തർപ്രദേശിൽ റിക്ടര്‍ സ്കെയിലില്‍ തീവ്രത 4 രേഖപ്പെടുത്തി

Published : Feb 20, 2019, 09:07 AM IST
ദില്ലിയിലും ഉത്തർപ്രദേശിലും ഭൂചലനം; ഉത്തർപ്രദേശിൽ റിക്ടര്‍ സ്കെയിലില്‍ തീവ്രത 4 രേഖപ്പെടുത്തി

Synopsis

പടിഞ്ഞാറെ ഉത്തർപ്രദേശിലെ ഷമിൽ ജില്ലയിലും തജികിസ്താനിലും നേരിയ ഭൂചലനം അനുഭവപ്പെട്ടു. റിക്ടര്‍ സ്കെയിലില്‍ തീവ്രത 4 രേഖപ്പെടുത്തിയ ഭൂചലനമാണ് ഉത്തർപ്രദേശിൽ അനുഭവപ്പെട്ടത്. 

ദില്ലി: ദില്ലിയിൽ ഭൂചലനം. ഇന്ന് രാവിലെ എട്ട് മണിയോടെയാണ് ദില്ലിയിൽ ഭൂചലനം ഉണ്ടായത്. രാജ്യ തലസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ലഘുഭൂകമ്പം അനുഭവപ്പെട്ടതായും യുഎസ് ജിയോളജിക്കൽ സർവേ റിപ്പോർട്ട് ചെയ്യുന്നു. പടിഞ്ഞാറെ ഉത്തർപ്രദേശിലെ ഷമിൽ ജില്ലയിലും തജികിസ്താനിലും നേരിയ ഭൂചലനം അനുഭവപ്പെട്ടു. റിക്ടര്‍ സ്കെയിലില്‍ തീവ്രത 4 രേഖപ്പെടുത്തിയ ഭൂചലനമാണ് ഉത്തർപ്രദേശിൽ അനുഭവപ്പെട്ടത്. 

ഇതിന് തൊട്ടുപിന്നാലെയാണ് ദില്ലിയിൽ ഭൂചലനം ഉണ്ടായത്. തജികിസ്താനിൽ രാവിലെ ഏഴ് മണിയോടെയാണ് റിക്ടര്‍ സ്കെയിലില്‍ 4.6 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായത്. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

400 കി.മീ ദൂരത്തേക്ക് കുതിച്ച് പായും, 12015 കോടി അനുവദിച്ച് കേന്ദ്രം, പുതിയ 13 സ്റ്റേഷനുകളടക്കം; 3 വർഷത്തിൽ ദില്ലി മെട്രോ അത്ഭുതപ്പെടുത്തും!
ഹണിമൂൺ കഴിഞ്ഞെത്തിയതിന് പിന്നാലെ നവവധുവിന്റെ ആത്മഹത്യാ ശ്രമം; സംഭവം ബെം​ഗളൂരുവിൽ