ബ്രേക്കിന് പകരം വിഷ്ണുനാഥ് ചവിട്ടിയത് ആക്സിലേറ്റർ, നഗരത്തെ ഞെട്ടിച്ച അപകടം കാറോടിച്ച് പഠിക്കുന്നതിനിടെ, 4 പേരുടെ നില അതീവഗുരുതരം

Published : Aug 10, 2025, 03:14 PM IST
car accident

Synopsis

തിരുവനന്തപുരം ജനറൽ ആശുപത്രിക്ക് മുന്നിൽ ഇന്ന് ഉച്ചയോടെ നടന്ന കാർ അപകടത്തെക്കുറിച്ച് കൂടുതൽ വിവരങ്ങൾ പുറത്ത്.

തിരുവനന്തപുരം: തിരുവനന്തപുരം ജനറൽ ആശുപത്രിക്ക് മുന്നിൽ ഇന്ന് ഉച്ചയോടെ നടന്ന കാർ അപകടത്തെക്കുറിച്ച് കൂടുതൽ വിവരങ്ങൾ പുറത്ത്. അമിത വേ​ഗതയിൽ നിയന്ത്രണം വിട്ടെത്തിയ കാർ നടപ്പാതയിലേക്ക് ഇടിച്ചു കയറിയതിനെ തുടർന്ന് ഓട്ടോ ഡ്രൈവേഴ്സ് ഉൾപ്പെടെ 5 പേർക്കാണ് പരിക്കേറ്റത്‌. ഇവരിൽ നാലു പേരുടെ നില ​ഗുരുതരമാണ്. നിർത്തിയിട്ടിരുന്ന ഓട്ടോയിലേക്കും കാർ ഇടിച്ചു. വട്ടിയൂർക്കാവ് സ്വദേശി വിഷ്ണുദത്ത് കാറോടിച്ചിരുന്നത്. യുവാവിന്റെ ബന്ധുവിം കാറിലുണ്ടായിരുന്നു. ബ്രേക്കിന് പകരം ആക്സിലേറ്റർ ചവിട്ടിയതാണ് അപകടകാരണമെന്ന് ആർടിഒ അജിത് കുമാർ വ്യക്തമാക്കി.

ഇന്ന് പന്ത്രണ്ടരയോടെയാണ് ജനറൽ ആശുപത്രിക്ക് മുന്നിൽ അപകടമുണ്ടായത്. തൊട്ടടുത്തുണ്ടായിരുന്ന ഓട്ടോ ഡ്രൈവറെയും സ്ത്രീയെയും ഇടിച്ചു തെറിപ്പിച്ച കാർ മറ്റുള്ളവരെയും ഇടിച്ചിട്ടു. പരിക്കേറ്റ 5 പേരിൽ ഒരു ഓട്ടോ ഡ്രൈവർ ഒഴികെ മറ്റ് നാല് പേരുടെ നില അതീവ ​ഗുരുതരമാണ്. കാലുകൾക്കും തലക്കും ​ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ഇവരെ മെഡിക്കൽ കോളേജിലേക്ക് മാറ്റിയിരിക്കുകയാണ്.

 വട്ടിയൂർക്കാവ് സ്വദേശി വിഷ്ണുനാഥും അമ്മാവനുമാണ് കാറിലുണ്ടായിരുന്നത്. കാറിന് യന്ത്രത്തകരാർ ഒന്നുമില്ലെന്നും ​ആർടിഒ വ്യക്തമാക്കിയിട്ടുണ്ട്. വിഷ്ണുനാഥിന് 2019 ൽ ലൈസൻസ് ലഭിച്ചിട്ടുണ്ട്. ​ഗതാ​ഗത കമ്മീഷണർ ആശുപത്രിയിൽ ഉണ്ടായിരുന്ന സമയത്താണ് അപകടം ഉണ്ടായത്. വാഹനം ഓടിച്ച വിഷ്ണുനാഥ്, ഒപ്പമുണ്ടായിരുന്ന വിജയൻ എന്നിവരുടെ ലൈസൻസ് റദ്ദാക്കും. കാർ ഓടിച്ചു പഠിക്കുന്നതിന് വേണ്ടിയാണ് തിരക്കുള്ള ന​ഗരത്തിലേക്ക് വിഷ്ണുനാഥ് കാറുമായി എത്തിയതും ദുരന്തത്തിൽ കലാശിച്ചതും.

 

 

 

PREV
Read more Articles on
click me!

Recommended Stories

ഡ്യൂറൻഡ് ലൈനിൽ വീണ്ടും സംഘർഷം, പാകിസ്താനും അഫ്ഗാനിസ്താനും ഏറ്റുമുട്ടി, 5 പേർ കൊല്ലപ്പെട്ടു
രണ്ടു വയസ്സുള്ള കുഞ്ഞിൻ്റെ തിരോധാനത്തിൽ വൻ വഴിത്തിരിവ്; കുഞ്ഞിനെ അമ്മയും മൂന്നാം ഭർത്താവും ചേർന്ന് കൊലപ്പെടുത്തിയതായി കണ്ടെത്തി