രാജസ്ഥാനിൽ വിവാഹ ഘോഷയാത്രയിലേക്ക് ട്രക്ക് ഇടിച്ചു കയറി പതിമൂന്ന് മരണം; പതിനെട്ട് പേർക്ക് പരിക്ക്

Published : Feb 19, 2019, 10:36 AM ISTUpdated : Feb 19, 2019, 10:44 AM IST
രാജസ്ഥാനിൽ വിവാഹ ഘോഷയാത്രയിലേക്ക് ട്രക്ക് ഇടിച്ചു കയറി പതിമൂന്ന് മരണം; പതിനെട്ട് പേർക്ക് പരിക്ക്

Synopsis

 പതിനെട്ടോളം പേർക്ക് പരിക്കേറ്റു. മരിച്ചവരിൽ നാലുപേർ‌ കുട്ടികളാണ്. റോഡിന്റെ സൈഡിലൂടെ നീങ്ങിക്കൊണ്ടിരുന്ന വിവാഹയാത്രയിലേക്ക് അമിത വേ​ഗത്തിൽ വന്ന ട്രക്ക് പാഞ്ഞുകയറുകയായിരുന്നു

രാജസ്ഥാൻ: രാജസ്ഥാനിലെ പ്രതാപ് ന​ഗറിൽ വിവാഹ ഘോഷയാത്രയിലേക്ക് ട്രക്ക് ഇടിച്ചു  കയറി പതിമൂന്ന് പേർ മരിച്ചു. പതിനെട്ടോളം പേർക്ക് പരിക്കേറ്റു. മരിച്ചവരിൽ നാലുപേർ‌ കുട്ടികളാണ്. റോഡിന്റെ സൈഡിലൂടെ നീങ്ങിക്കൊണ്ടിരുന്ന വിവാഹയാത്രയിലേക്ക് അമിത വേ​ഗത്തിൽ വന്ന ട്രക്ക് പാഞ്ഞുകയറുകയായിരുന്നു എന്ന് പൊലീസ് വെളിപ്പെടുത്തി. സംഭവത്തിൽ മുഖ്യമന്ത്രി അശോക് ​ഗെഹ് ലോട്ട് അനുശോചനം രേഖപ്പെടുത്തി. 

മരിച്ചവരുടെ കുടുംബത്തെ അനുശോചനമറിയിക്കുന്നതായും പരിക്കറ്റവർ വേ​ഗത്തിൽ സുഖം പ്രാപിക്കട്ടെ എന്നും മുഖ്യമന്ത്രി അശോക് ​ഗെഹ് ലോട്ട് ട്വീറ്റ് ചെയ്തു. ​ഗുരുതരമായി പരിക്കേറ്റ 15 പേരെ സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. മരിച്ചവരിൽ ഒൻപത് പേരെ തിരിച്ചറിഞ്ഞിട്ടുണ്ട്. മൃതദേഹങ്ങൾ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണെന്ന് പൊലീസ് അറിയിച്ചു. 
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ഒരു വർഷത്തിനിടയിലെ മൂന്നാമത്തെ സംഭവം, റഷ്യയ്ക്ക് നഷ്ടമായത് സായുധ സേനാ ജനറലിനെ, കാർ പൊട്ടിത്തെറിച്ചത് പാർക്കിംഗിൽ വച്ച്
ജീവനക്കാർക്ക് മർദ്ദനം, ഒപിയുടെ വാതിൽ തല്ലിപ്പൊളിച്ച് രോഗിക്കൊപ്പമെത്തിയ യുവാവ്, കൊലക്കേസ് പ്രതി അറസ്റ്റിൽ