
വാഷിങ്ടണ്‍: മാലദ്വീപിലെ രാഷ്ട്രീയ സ്ഥിതിഗതികളില്‍ ആശങ്ക രേഖപ്പെടുത്തി ഇന്ത്യയും യു. എസും. വിഷയവുമായി ബന്ധപ്പെട്ട് ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയും യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപും ടെലിഫോണ്‍ വഴി ചര്‍ച്ച നടത്തി.
ജനാധിപത്യ സംവിധാനങ്ങള്‍ സംരക്ഷിക്കേണ്ടതിന്റെയും നിയമ സംവിധാനം നിലനിര്‍ത്തേണ്ടതിന്റെയും ആവശ്യകത ചര്‍ച്ച ചെയ്തു. ഈ വര്‍ഷം ആദ്യമായാണ് ഇരുവരും ടെലിഫോണ്‍ വഴി ചര്‍ച്ച നടത്തുന്നതെന്ന് വൈറ്റ്ഹൗസ് അറിയിച്ചു. അഫ്ഗാനിസ്ഥാനിലെ സാഹചര്യങ്ങളും ഇന്തോ- പസഫിക് മേഖലയിലെ സുരക്ഷ വര്‍ധിപ്പിക്കുന്നതിനെ കുറിച്ചും ഇരുരാജ്യങ്ങളും ചര്‍ച്ച ചെയ്‌തെന്നും വൈറ്റ് ഹൗസ് പുറത്തിറങ്ങിയ പത്രകുറിപ്പില്‍ പറയുന്നു.
മുന്‍ പ്രസിഡന്റ് മുഹമ്മദ് നഷീദടക്കമുള്ള രാഷ്ട്രീയ തടവുകാരെ വിട്ടയ്ക്കണമെന്ന സുപ്രീം കോടതി ഉത്തരവാണ് മാലദ്വീപിലെ സ്ഥിതി വശളായത്. അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതിന് ശേഷം സുപ്രീംകോടതി ചീഫ് ജസ്റ്റിസിനെയും മറ്റൊരു ജഡ്ജിയേയും അറസ്റ്റ് പ്രസിഡന്‍ഖ് അബ്ദുള്ള യമീന്‍, പ്രതിപക്ഷ നേതാവ് മൗമുന്‍ അബ്ദുള്‍ ഗയൂമിനെ വീട്ടുതടങ്കലിലാക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെ തടങ്കലിലുള്ള ഒന്‍പത് പ്രമുഖ പ്രതിപക്ഷ നേതാക്കശെ മോചിപ്പിക്കണമെന്ന വിധി സുപ്രീം കോടതി പിന്‍വലിക്കുകയും ചെയ്തു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam