
ചിക്കാഗോ: ഹിന്ദു സമുദായം ഒന്നിച്ച് മുന്നോട്ട് പോകണമെന്ന് ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവത്. ഹിന്ദു അവരുടെ ശക്തി തിരിച്ചറിയണം. ഒന്നിച്ചു നിന്നാല്‍ എന്തിനും പോന്നവരാണ് ഹിന്ദുക്കളെന്നും ഭാഗവത് ചിക്കാഗോയില്‍ നടന്ന രണ്ടാം ലോക ഹന്ദു കോണ്‍ഗ്രസില്‍ പറഞ്ഞു. 1893ല്‍ ചിക്കാഗോ പാര്‍ലമെന്‍റില്‍ വിവേകാനന്ദന്‍ പ്രസംഗിച്ചതിന്‍റെ 125ാം വാര്‍ഷിക ദിനത്തിലാണ് ലോ ഹിന്ദു കോണ്‍ഗ്രസ് നടക്കുന്നത്.
ഒറ്റക്കെട്ടായിരിക്കുക എന്നതാണ് ഹിന്ദു എന്ന നിലയില്‍ ഏറ്റവും പ്രധാനമായി നമ്മള്‍ ചെയ്യേണ്ട കാര്യം. അങ്ങനെയായാല്‍ മാത്രമെ സമ്പമന്നമായ ഒരു ലോകം സൃഷ്ടിക്കാന്‍ സാധിക്കുകയുള്ളൂ. മഹാഭാരതത്തെ ഉദ്ധരിച്ചായിരുന്നു ഭാഗവതിന്‍റെ പ്രസംഗം. ഒരു മനുഷ്യന്‍ നേതൃഗുണം മുതല്‍ ക്ഷമയും സമാധാനവും അനുസരണാശീലവുമടക്കം എല്ലാ കാര്യങ്ങളും മഹാഭാരത്തില്‍ നിന്ന് നമുക്ക് ഉള്‍ക്കൊള്ളാന്‍ സാധിക്കും.
നമ്മുടെ മൂല്യങ്ങള്‍ ഇന്ന് ലോകത്തിന്‍റെ മൂല്യമാണ്. അത് ഇന്ന് ഹിന്ദു മൂല്യങ്ങല്‍ എന്നറിയപ്പെടുകയും ചെയ്യുന്നു. നമുക്ക് ഒത്തിരി ഗുണങ്ങളും നേട്ടങ്ങളുമുണ്ട്. എന്നാല്‍ ഒരിക്കലും നാം ഒന്നിച്ചു നില്‍ക്കുന്നില്ല. നാം ഒന്നിച്ച് നിന്ന് സ്വപ്നം കാണാതെ ഒന്നും നേടാന്‍ നമുക്ക് സാധിക്കില്ല. ആയിരം വര്‍ഷത്തോളമായി കഷ്ടതകള്‍ അനുഭവിക്കുന്നുണ്ട്. നമ്മുടെ മൂല്യങ്ങള്‍ മറക്കുന്നതാണ് അതിന് കാരണമെന്നും ഭാഗവത് 2500ഓളം വരുന്ന സദസിന് മുന്നില്‍ പറഞ്ഞു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam