110 കോടി ഇന്ത്യന്‍ രൂപയ്ക്ക് തുല്യമായ തുര്‍ക്കി കറന്‍സിയുമായി അഞ്ച് പേര്‍ നിലമ്പൂരില്‍ പിടിയില്‍

Published : Oct 04, 2018, 12:07 AM IST
110 കോടി ഇന്ത്യന്‍ രൂപയ്ക്ക് തുല്യമായ തുര്‍ക്കി കറന്‍സിയുമായി അഞ്ച് പേര്‍ നിലമ്പൂരില്‍ പിടിയില്‍

Synopsis

രഹസ്യവിവരത്തിന്‍റെ അടിസ്ഥാനത്തില്‍ പൊലീസ് നടത്തിയ വാഹന പരിശോധനയാണ് പ്രതികളെ കുടുക്കിയത്. തുര്‍ക്കി സര്‍ക്കാര്‍ അസാധുവാക്കിയ 198 നോട്ടുകളാണ് ഇവരുടെ കാറിലുണ്ടായിരുന്നത്. 110 കോടി ഇന്ത്യന്‍ രൂപക്ക് തുല്യമാണിത്. ഈ പണവുമായി നാടുകാണി ചുരം വഴി തമിഴ്നാട്ടിലേക്ക് കടക്കാനുള്ള ശ്രമമായിരുന്നു

മലപ്പുറം: നിരോധിത തുര്‍ക്കി കറൻസിയുമായി അഞ്ച് പേര്‍ മലപ്പുറം നിലന്പൂരില്‍ പിടിയിലായി. 110 കോടി ഇന്ത്യന്‍ രൂപക്ക്
തുല്യമായ കറസിയാണ് മറിച്ചുവില്‍ക്കാനുള്ള ശ്രമത്തിനിടെ പിടികൂടിയത്. എടപ്പാള്‍ സ്വദേശി അബ്ദുള്‍ സലാം, സഹായികളായ
ജംഷീര്‍, സന്തോഷ് കുമാര്‍, ശ്രീജിത്ത്, സലാം എന്നിവരാണ് അറസ്റ്റിലായത്. 

രഹസ്യവിവരത്തിന്‍റെ അടിസ്ഥാനത്തില്‍ പൊലീസ് നടത്തിയ വാഹന പരിശോധനയാണ് പ്രതികളെ കുടുക്കിയത്. തുര്‍ക്കി
സര്‍ക്കാര്‍ അസാധുവാക്കിയ 198 നോട്ടുകളാണ് ഇവരുടെ കാറിലുണ്ടായിരുന്നത്. 110 കോടി ഇന്ത്യന്‍ രൂപക്ക് തുല്യമാണിത്. ഈ
പണവുമായി നാടുകാണി ചുരം വഴി തമിഴ്നാട്ടിലേക്ക് കടക്കാനുള്ള ശ്രമമായിരുന്നു. കാസര്‍കോഡ് സ്വദേശിയില്‍നിന്ന് 25 ലക്ഷം
രൂപ നല്‍കിയാണ് അബ്ദുള്‍ സലാം തുര്‍ക്കി നോട്ടുകള്‍ വാങ്ങിയത്. 

ഇന്ത്യയില്‍ നിരോധിച്ച 1000, 500 രൂപ നോട്ടുകള്‍ ഇനി ഉപയോഗിക്കാനാവില്ല എന്നതുപോലെ തുര്‍ക്കിയിലെ ഈ അസാധു
നോട്ടുകളും ആര്‍ക്കും പ്രയോജനപ്പെടില്ല. എങ്കിലും തമിഴ്നാട്ടിലെത്തി മറിച്ചുവിറ്റ് ലാഭമുണ്ടാക്കാമെന്ന ധാരണയായിരുന്നു
പ്രതികള്‍ക്കെന്ന് പൊലീസ് പറയുന്നു. ഒരു കോടി രൂപ വിലമതിക്കുന്ന പഴയ 1000, 500 രൂപ നോട്ടുകള്‍ രണ്ടാഴ്ച മുന്പ്
നിലന്പൂരില്‍നിന്ന് പിടികൂടിയിരുന്നു. ഇത്തരത്തില്‍ അസാധു നോട്ടുകള്‍ വ്യാപകമയി നിലന്പൂരിലെത്തുന്നതിനെക്കുറിച്ച് സ്പെഷ്യല്‍
ബ്രാഞ്ച് അന്വേഷണം തുടങ്ങി.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

കാഴ്ചാ പരിമിതിയുള്ള യുവതിയുടെ മുഖത്തിന് കുത്തിപ്പിടിച്ച് ബിജെപി വനിതാ നേതാവിന്റെ അധിക്ഷേപം, മതപരിവർത്തനം ആരോപിച്ച്
സർക്കാർ ഹോമിൽ നിന്നും ഒളിച്ചോടിയ കുട്ടികളെ പൊലീസുകാരൻ ചമഞ്ഞ് പീഡിപ്പിച്ചു, യുവാവിന് 7 വർഷം തടവ്