എന്‍ഡിഎയില്‍ ആശയക്കുഴപ്പമില്ല; ബിജെപിയുടെ കാര്യം ബിജെപി പറയുമെന്നും തുഷാര്‍ വെള്ളാപ്പള്ളി

By Web TeamFirst Published Nov 30, 2018, 11:53 AM IST
Highlights

ശബരിമല സമരത്തില്‍ എന്‍ഡിഎയില്‍ ആശയകുഴപ്പമില്ലെന്ന് ബിഡിജെഎസ് നേതാവ് തുഷാര്‍ വെള്ളാപ്പള്ളി. ശബരിമല സംഘർഷ ഭൂമിയാക്കാൻ ആഗ്രഹിക്കുന്നില്ല. അതുകൊണ്ടാണ് സമരം സെക്രറ്റേറിയറ്റിന് മുന്നിലേക്ക് മാറ്റുന്നതെന്നും തുഷാര്‍ പറഞ്ഞു. 

തിരുവനന്തപുരം: ശബരിമല സമരത്തില്‍ എന്‍ഡിഎയില്‍ ആശയകുഴപ്പമില്ലെന്ന് ബിഡിജെഎസ് നേതാവ് തുഷാര്‍ വെള്ളാപ്പള്ളി. ശബരിമല സംഘർഷ ഭൂമിയാക്കാൻ ആഗ്രഹിക്കുന്നില്ല. അതുകൊണ്ടാണ് സമരം സെക്രറ്റേറിയറ്റിന് മുന്നിലേക്ക് മാറ്റുന്നതെന്നും തുഷാര്‍ പറഞ്ഞു. എന്നാല്‍ ഇത് സംമ്പന്ധിച്ച് ബിജെപിയിലും ആര്‍എസ്എസിലും ഉടലെടുത്ത ആസ്വാരസ്യങ്ങളെ കുറിച്ചുള്ള മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് ബിജെപിയുടെ കാര്യം ബിജെപി പറയട്ടെയെന്നായിരുന്നു തുഷാര്‍ വെള്ളാപ്പള്ളിയുടെ മറുപടി. 

ആര്‍എസ്എസ് കേന്ദ്ര നേതൃത്വത്തിന്‍റെ ആവശ്യപ്രകാരം ശബരിമലയില്‍ മണ്ഡലകാലത്ത് എല്ലാ ദിവസവും പ്രതിഷേധ നാമജപമടക്കമുള്ള പ്രതിഷേധങ്ങള്‍ക്കാണ് ബിജെപി പദ്ധതിയിട്ടിരുന്നത്. എന്നാല്‍ കെ.സുരേന്ദ്രന്‍ പൊലീസ് കസ്റ്റഡിയിലായതോടെ ശബരിമല സമരത്തില്‍ നിന്ന് ബിജെപി പുറകോട്ട് പോകുന്നതായും സുരേന്ദ്രനെ ജാമ്യത്തിലിറക്കാന്‍   സംസ്ഥാന പ്രസിഡന്‍റ് മുന്‍കൈയെടുക്കുന്നില്ലെന്നും ബിജെപിയിലെ ഒരു വിഭാഗത്തിലും ആര്‍എസ്എസിലും അഭിപ്രായങ്ങളുയര്‍ന്നു. ഇതോടെ സംസ്ഥാന അധ്യക്ഷനെതിരെ ബിജെപി നേതാവ് വി.മുരളീധരന്‍ രംഗത്തെത്തിയിരുന്നു. 

സിപിഎമ്മുമായി ഒത്തുതീര്‍പ്പു നടത്താന്‍ ഒരു ബിജെപി സംസ്ഥാന അധ്യക്ഷനും സാധ്യമല്ലെന്നായിരുന്നു വി.മുരളീധരന്‍ പറഞ്ഞത്. അങ്ങനെയൊരു ഒത്തു തീര്‍പ്പിന് ബിജെപിയുടെ ആത്മാഭിമാനമുള്ള ഒരു പ്രവര്‍ത്തകനും അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ ശബരിമല സമരം നിയമസഭയ്ക്ക് മുന്നിലേക്ക് മാറിയ തീരുമാനത്തേ കുറിച്ച് സംസ്ഥാന അധ്യക്ഷന് മാത്രമേ പറയാന്‍ കഴിയുള്ളൂവെന്നും വി.മുരളീധരന്‍ അഭിപ്രായപ്പെട്ടിരുന്നു. 
 

click me!