ഭാര്യയെ കൊലപ്പെടുത്തിയ കേസിൽ ടി വി അവതാരകൻ സുഹൈബ് ഇല്യാസി ജയിൽ മോചിതനായി

By Web TeamFirst Published Oct 5, 2018, 5:53 PM IST
Highlights

2000 ജനുവരി പത്തിനായിരുന്നു അഞ്ജുവിനെ ദില്ലിയിലെ ഫ്ലാറ്റിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. ശരീരം മുഴുവനും കുത്തി പരിക്കേൽപ്പിച്ച നിലയിലായിരുന്നു മൃത​ദേഹം.‌ ആത്മഹത്യ എന്നായിരുന്നു പൊലീസിന്റെ പ്രാഥമിക നി​ഗമനം. എന്നാൽ മാസങ്ങൾ നീണ്ട അന്വേഷണത്തിനൊടുവിൽ സുഹൈബ് ഇല്യാസിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. 

ദില്ലി: ഭാര്യയെ കൊലപ്പെടുത്തിയ കേസിൽ ടി വി അവതാരകനും സംവിധായകനുമായിരുന്ന സുഹൈബ് ഇല്യാസിയെ ജയിൽ മോചിതനായി. ഭാര്യ അഞ്ജുവിനെ കൊലപ്പെടുത്തിയ കേസിൽ 18 വർഷങ്ങൾക്ക് മുൻപാണ് സുഹൈബിനെ തടവ് ശിക്ഷയ്ക്ക് വിധിച്ചത്. 

2000 ജനുവരി പത്തിനായിരുന്നു അഞ്ജുവിനെ ദില്ലിയിലെ ഫ്ലാറ്റിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. ശരീരം മുഴുവനും കുത്തി പരിക്കേൽപ്പിച്ച നിലയിലായിരുന്നു മൃത​ദേഹം.‌ ആത്മഹത്യ എന്നായിരുന്നു പൊലീസിന്റെ പ്രാഥമിക നി​ഗമനം. എന്നാൽ മാസങ്ങൾ നീണ്ട അന്വേഷണത്തിനൊടുവിൽ സുഹൈബ് ഇല്യാസിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. 2000 മാർച്ച് 28നാണ് സുഹൈബ് അറസ്റ്റിലാകുന്നത്. അഞ്ജുവിന്റെ മരണം ആത്മഹത്യായാക്കി തീർക്കാൻ സുഹൈബ് ശ്രമിച്ചിരുന്നതായും കോടതി നിരീക്ഷിച്ചിരുന്നു. കേസിൽ ദില്ലി അഡീഷണൽ സെഷൻസ് കോടതി ഇല്യാസിന് ജീവപര്യന്തം തടവും10 ലക്ഷം പിഴയും വിധിച്ചിരുന്നത്. 
 
ഇന്ത്യയിൽ ഏറ്റവും പ്രചാരമുള്ള ഇന്ത്യാസ് മോസ്റ്റ് വാണ്ടഡ് എന്ന ക്രൈം പരിപാടിയിലെ അവതാരകനായിരുന്നു സുഹൈബ്. പരിപാടിയുടെ നിർമാതാവും അവതാരകനുമായ സുഹൈബ് ഇന്ത്യയിലെ അറിയപ്പെടുന്ന മാധ്യമപ്രവർത്തകനാണ്. 

click me!