തിരുവനന്തപുരത്ത് നാടന്‍ ബോംബുമായി രണ്ട് പേര്‍ പിടിയില്‍

Published : Aug 16, 2017, 11:00 PM ISTUpdated : Oct 04, 2018, 11:27 PM IST
തിരുവനന്തപുരത്ത് നാടന്‍ ബോംബുമായി രണ്ട് പേര്‍ പിടിയില്‍

Synopsis

തിരുവനന്തപുരം കഴക്കൂട്ടത്ത് നാടൻ ബോംബുമായി രണ്ടുപേരെ പൊലീസ് പിടികൂടി. നേരത്തെ പലതവണ ബോംബുകേസിൽ പെട്ടവരാണ് പിടിയിലായത് 

കഴക്കൂട്ടത്തിനടുത്ത് ആറാട്ടുകുഴിയിലാണ് സംഭവം. കഴക്കൂട്ടം സ്വദേശികളായ ഷിബിൻ, സജു എന്നിവരെയാണ് പൊലീസ് പിടികൂടിയത്. നാടൻ ബോംബ് കൈവശം വെച്ചതായി പൊലീസിന് കിട്ടിയ രഹസ്യ വിവരത്തെ തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണിവർ കുടുങ്ങിയത്. പ്രദേശത്ത് നേരത്തെ ബോംബെറിഞ്ഞ കേസിൽ പിടിയിലായ ആളാണ് ഷിബിൻ. ഷിബിന്റെ സംഘം നേരത്തെ നടത്തിയ ആക്രമണത്തിൽ  ഒരാൾക്ക് കൈപ്പത്തി മുറിഞ്ഞുപോയിരുന്നു.  ഈ കേസിൽ കസ്റ്റഡിയിലായിരിക്കെ, ആശുപത്രിയിൽ നിന്ന് പൊലീസിനെ വെട്ടിച്ച് രക്ഷപ്പെടാനും ഷിബിൻ ശ്രമിച്ചിരുന്നു.  ശിക്ഷാ കാലവധിക്ക് ശേഷം വീണ്ടും സംഘട്ടനത്തിന് തയ്യാറെടുക്കുമ്പോഴാണ് ഷിബിൻ പിടിയിലാവുന്നതെന്ന് പൊലീസ് പറഞ്ഞു. കണ്ടെടുത്ത നാടൻ ബോംബുകൾ പൊലീസ് നിർവ്വീര്യമാക്കി. കോടതിയിൽ ഹാജരാക്കിയ ഇരുവരെയും റിമാൻഡ് ചെയ്തു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

എം സ്വരാജ് മത്സരിക്കില്ല, പി സരിന് സീറ്റില്ല; എസി മൊയ്തീനും സി രവീന്ദ്രനാഥും സ്ഥാനാർത്ഥികൾ, സിപിഎം ആദ്യഘട്ട സാധ്യതാപട്ടിക
എംഎസ്‍സി കപ്പൽ അപകടത്തിൽ കേന്ദ്ര സർക്കാർ ഇതുവരെ എന്ത് ചെയ്തു? വിശദീകരണം തേടി ഹൈക്കോടതി; സ്വീകരിച്ച നടപടികൾ സത്യവാങ്മൂലമായി നൽകണം