രാജധാനി എക്സ്പ്രസില്‍ ട്രക്കിടിച്ചു; ട്രക്ക് ഡ്രൈവര്‍ മരിച്ചു

Published : Oct 18, 2018, 10:23 AM ISTUpdated : Oct 18, 2018, 11:24 AM IST
രാജധാനി എക്സ്പ്രസില്‍ ട്രക്കിടിച്ചു; ട്രക്ക് ഡ്രൈവര്‍ മരിച്ചു

Synopsis

തിരുവനന്തപുരം-നിസാമുദീന്‍ രാജധാനി എക്സ്പ്രസില്‍ ട്രക്ക് ഇടിച്ചു. ട്രക്ക് ഡ്രൈവര്‍ മരിച്ചു. ട്രെയിനിലുണ്ടായിരുന്ന യാത്രക്കാര്‍ക്ക് അപായമില്ല. മധ്യപ്രദേശിലെ സചേതില്‍ വച്ചാണ് അപകടം. 

മധ്യപ്രദേശ് : തിരുവനന്തപുരത്ത് നിന്നും ന്യൂഡല്‍ഹിയിലേക്ക് പോയ രാജധാനി എക്സ്പ്രസില്‍ (12431) ട്രക്ക് ഇടിച്ച് പാളം തെറ്റി. രണ്ട് ബോഗികള്‍ പാളത്തില്‍നിന്ന് മാറി. ട്രക്ക് ഡ്രൈവര്‍ മരിച്ചു.

മധ്യപ്രദേശിലെ സചേതില്‍ വച്ചാണ് അപകടം. ലവല്‍ക്രോസ് തകര്‍ത്തുവന്ന ട്രക്കാണ് ആ സമയം അതുവഴി കടന്നു പോയ ട്രെയിനില്‍ ഇടിച്ചത്. രാവിലെ 6.45 നായിരുന്നു സംഭവം. ട്രെയിനിലുണ്ടായിരുന്ന യാത്രക്കാര്‍ക്ക് അപായമില്ല. പാളം തെറ്റിയ കോച്ചുകളിലെ യാത്രക്കാരെ മറ്റ് കോച്ചുകളിലേക്ക് മാറ്റി. ട്രെയിന്‍ സംഭവ സ്ഥലത്തു നിന്നും നീക്കി.

 

 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

തിരിച്ചുവരവിന് കോണ്‍ഗ്രസ്, വിജയം തുടരാൻ ബിജെപി; കേരളത്തിനൊപ്പം അസമിലും നാളെ ജനം വിധിയെഴുതും, 126 മണ്ഡലങ്ങളിൽ വോട്ടെടുപ്പ്
ശബരിമല യുവതീപ്രവേശം: ചില ആചാരങ്ങളെ അന്ധവിശ്വാസമാണെന്ന് തീരുമാനിക്കാൻ കോടതിക്കാകുമെന്ന് സുപ്രീം കോടതി, എതിർത്ത് സോളിസിറ്റർ ജനറൽ